26 September Wednesday

വിജയ‌് മല്യ പ്രധാനമന്ത്രിക്കയച്ച കത്ത‌് പുറത്ത‌്

വെബ് ഡെസ്‌ക്‌Updated: Wednesday Jun 27, 2018


ന്യൂഡൽഹി
ബാങ്കുകളിൽനിന്ന‌് കോടിക്കണക്കിന‌് തുക തട്ടിച്ച‌് വിദേശത്തേക്ക‌് മുങ്ങിയ മദ്യവ്യവസായി വിജയ‌് മല്യ പ്രധാനമന്ത്രിക്കും ധനമന്ത്രിക്കുമയച്ച കത്ത‌് പുറത്ത‌്.  2016 ഏപ്രിലിലെഴുതിയ കത്താണ‌് മല്യ പുറത്തുവിട്ടത‌്.

ബാങ്കുകൾ തന്നെ തട്ടിപ്പിന്റെ പ്രതീകമാക്കിയെന്നും കടം തിരിച്ചടയ‌്ക്കാൻ ശ്രമിക്കുകയാണെന്നും കത്തിൽ പറയുന്നു. പ്രധാനമന്ത്രിയിൽനിന്നും ധനമന്ത്രിയിൽനിന്നും പ്രതികരണമൊന്നും ലഭിക്കാത്തതിനാലാണ‌് കത്ത‌് പുറത്തുവിടുന്നതെന്ന‌് മല്യ പ്രസ‌്താവനയിൽ പറഞ്ഞു. 2016ലാണ‌് മല്യ യുകെയിലേക്ക‌് കടന്നത‌്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top