Top
18
Wednesday, October 2017
About UsE-Paper

മണ്ണിടിച്ചിലില്‍ ബസ് അപകടത്തില്‍ പെട്ടു; ഹിമാചലില്‍ നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

Sunday Aug 13, 2017
വെബ് ഡെസ്‌ക്‌

സിംല > ഹിമാചലില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്നുണ്ടായ ബസപകടത്തില്‍ നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 50തോളം പേര്‍ മരിച്ചിരിക്കാമെന്നാണ് സ്ഥിതീകരിക്കാത്ത വിവരം. ഹിമാചല്‍ പ്രദേശിലെ മാന്‍ഡി പത്താന്‍കോട്ട് എന്‍എച്ച് 154ല്‍ ഉണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട രണ്ട് ബസുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. ഞായറാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം. ഒട്ടേറെ വാഹനങ്ങള്‍ മണ്ണിടിച്ചിലില്‍ അപകടപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

ചാംബയില്‍നിന്ന് മണാലിയിലേക്ക് പോവുകയായിരുന്ന ബസും ജമ്മുവിലെ കാത്രയില്‍നിന്ന് മണാലിക്കു വരികയായിരുന്ന മറ്റൊരു ബസുമാണ് അപകടത്തില്‍ പെട്ടത്. ഒരു ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സിംലയില്‍ നിന്നും 220 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്.

വിവരമറിഞ്ഞ് ദേശീയ ദുരന്ത നിവാരണ സേനയും സൈന്യവും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.  അപകട സ്ഥലത്ത്  കനത്ത മഴ തുടര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. മണ്ണിനടിയില്‍പ്പെട്ട ഏഴോളം പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയതായി വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.


 

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!