Top
18
Thursday, January 2018
About UsE-Paper

കാലിത്തീറ്റ കുംഭകോണം: ലാലു പ്രസാദ് യാദവ് കുറ്റക്കാരന്‍, ശിക്ഷാവിധി ജനുവരി 3 ന്, ജഗന്നാഥ് മിശ്രയെ വെറുതെ വിട്ടു

Saturday Dec 23, 2017
വെബ് ഡെസ്‌ക്‌

റാഞ്ചി > ബിഹാര്‍ മുന്‍ മുഖ്യമന്ത്രിമാരായ ലാലു പ്രസാദ് യാദവ്, ജഗന്നാഥ് മിശ്ര എന്നിവര്‍ക്കെതിരെയുള്ള കാലിത്തീറ്റ കുംഭകോണക്കേസില്‍ സിബിഐ പ്രത്യേക കോടതി ജനുവരി 3 ന് വിധി പറയും. കേസില്‍ ലാലുപ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ലാലു ഉള്‍പ്പെടെ 15 പ്രതികള്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്.

അതിനിടെ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയെ കോടതി വെറുതെ വിട്ടു. ജഗന്നാഥ് മിശ്രയടക്കം അഞ്ച് പേരെയാണ് കോടതി വെറുതെ വിട്ടത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ ലാലുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കും. വ്യാജ ബില്ലുകള്‍ നല്‍കി ഡിയോഹര്‍ ട്രഷറിയില്‍ നിന്നു കോടികള്‍ പിന്‍വലിച്ചെന്നാണു കേസ്. ലാലുവിനെതിരെ സിബിഐ റജിസ്റ്റര്‍ ചെയ്ത ആറു കേസുകളില്‍ രണ്ടാമത്തേതാണിത്. വിധി കേള്‍ക്കാന്‍ കേസിലെ മുഴുവന്‍ പ്രതികളും ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിരന്നു.

34 പ്രതികളുണ്ടായിരുന്ന കേസില്‍ 11 പേര്‍ വിചാരണവേളയില്‍ മരിച്ചു. സ്പെഷല്‍ കോടതി ജഡ്ജി ശിവ്പാല്‍ സിങ് ഡിസംബര്‍ 13നാണ് കേസില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയത്. 2013 സെപ്റ്റംബര്‍ 30ന് ആദ്യ കേസില്‍ അദ്ദേഹത്തിന് അഞ്ചുവര്‍ഷം കഠിനതടവും പിഴയും വിധിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നു വിലക്കുകയും ചെയ്തു. രണ്ടു മാസം ജയിലില്‍ കിടന്ന ലാലു സുപ്രീംകോടതിയില്‍ നിന്ന് ജാമ്യം അനുവദിച്ചതിനെതുടര്‍ന്നാണ് പുറത്തിറങ്ങിയത്.
 

Related News

കൂടുതൽ വാർത്തകൾ »