13 December Thursday

കാലിത്തീറ്റ കുംഭകോണം: ലാലുപ്രസാദ്‌ യാദവിന്റെ നാലാമത്തെ കേസിൽ വിധി ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Monday Mar 19, 2018


ന്യൂഡൽഹി>കാലിത്തീറ്റ കുംഭകോണത്തില്‍ ആർജെഡി നേതാവ്‌ ലാലു പ്രസാദ് യാദവ് പ്രതിയായിട്ടുള്ള നാലാമത്തെ കേസില്‍ കോടതി ഇന്ന് വിധി പറയും. ദുംക ട്രഷറിയില്‍ നിന്ന് 3.13 കോടി രൂപ പിന്‍വലിച്ച കേസില്‍ റാഞ്ചി പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് ഇതുവരെ കോടതി വിധി പറഞ്ഞ മൂന്ന് കേസിലും ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

1995 ഡിസംബറിനും 1996 ജനുവരിക്കുമിടയില്‍ ദുംക ട്രഷറിയില്‍ നിന്ന് 3.13 കോടി രൂപ പിന്‍വലിച്ച കേസിലാണ് സിബിഐ പ്രത്യേക കോടതി ഇന്ന് വിധി പറയുന്നത്.ലാലു പ്രസാദ് യാദവിനു പുറമെ മുന്‍ മുഖ്യമന്ത്രി ജഗനാഥ് മിശ്രയും മറ്റ് മുപ്പത്പേരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ലാലുവിനെതിരെ സിബിഐ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആറു കേസുകളില്‍ നാലാമത്തെ കേസാണിത്.

നിലവില്‍ ബിര്‍സാ മുണ്ടാ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന ലാലുവിനെ ദേഹാസാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചിരുന്നു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top