19 December Wednesday

കൃഷ‌്ണമൂർത്തി സുബ്രഹ‌്മണ്യൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ‌്

വെബ് ഡെസ്‌ക്‌Updated: Saturday Dec 8, 2018

ന്യൂഡൽഹി
കേന്ദ്രസർക്കാരിന്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവായി കൃഷ‌്ണമൂർത്തി സുബ്രഹ‌്മണ്യനെ നിയമിച്ചു. മൂന്ന‌് വർഷത്തേക്കാണ‌് നിയമനം. നിലവിൽ ഹൈദരാബാദിലെ ഇന്ത്യൻ സ‌്കൂൾ ഓഫ‌് ബിസിനസിൽ പ്രൊഫസറും എക‌്സിക്യൂട്ടീവ‌് ഡയറക്ടറുമാണ‌്. കേന്ദ്രസർക്കാരുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന‌് അരവിന്ദ‌് സുബ്രഹ‌്മണ്യൻ കഴിഞ്ഞ ജൂണിൽ രാജിവച്ചിരുന്നു. മുംബൈ ഐഐടി, ഐഐഎം, ചിക്കാഗോ ബൂത്ത‌് സർവകലാശാല ‌എന്നിവിടങ്ങളിൽനിന്ന‌് ബിരുദങ്ങൾ നേടിയ കൃഷ‌്ണമൂർത്തി സുബ്രഹ‌്മണ്യൻ സെബി സ‌്റ്റാൻഡിങ‌് കമ്മിറ്റിയിലും വിവിധ ബാങ്കുകളുടെ ഡയറക്ടർബോർഡിലും പ്രവർത്തിച്ചിട്ടുണ്ട‌്. 


പ്രധാന വാർത്തകൾ
Top