17 November Saturday

സെപ്തംബർ 5ന് ഡൽഹിയിൽ മഹാറാലി

വെബ് ഡെസ്‌ക്‌Updated: Friday Jun 22, 2018

ന്യൂഡൽഹി > കേന്ദ്ര സർക്കാരിന്റെ കർഷക‐ തൊഴിലാളി‐ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് സിഐടിയുവും കിസാൻസഭയും കർഷകതൊഴിലാളി യൂണിയനും സംയുക്തമായി സെപ്തംബർ അഞ്ചിന് ഡൽഹിയിൽ മഹാറാലി സംഘടിപ്പിക്കും. ഈ മൂന്ന് വർ​ഗ സംഘടനകൾ ചേർന്ന് ദേശീയ തലത്തിൽ സംയുക്ത റാലി സംഘടിപ്പിക്കുന്നത‌് ആദ്യമാണ‌്. ഇതിന‌്  മുന്നോടിയായി രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കർഷകരും തൊഴിലാളികളും മറ്റും സംഘടിപ്പിക്കുന്ന പ്രക്ഷോഭങ്ങൾക്ക് സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചു.
 

പ്രധാന വാർത്തകൾ
Top