23 September Sunday

സഞ്ചാരികളെ വരവേൽക്കാൻ കേരളം സജ്ജം: കേന്ദ്രം

സ്വന്തം ലേഖകൻUpdated: Saturday Sep 15, 2018

ന്യൂഡൽഹി > പ്രളയം സൃഷ്ടിച്ച പ്രശ്നങ്ങൾ കേരളത്തിലെ വിനോദസഞ്ചാരമേഖല മറികടന്നിട്ടുണ്ടെന്ന് കേന്ദ്ര വിനോദസഞ്ചാര സെക്രട്ടറി രശ്മി വർമ. കേരളം സഞ്ചാരികളെ വരവേൽക്കാൻ സജ്ജമാണ്. കഴിഞ്ഞദിവസം കോവളത്ത് നടത്തിയ കൂടിയാലോചന യോഗത്തിൽ കേരള വിനോദസഞ്ചാര മേഖലയെക്കുറിച്ച് പ്രതീക്ഷ നൽകുന്ന ചിത്രമാണ് ലഭിച്ചതെന്നും അവർ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.

ആഭ്യന്തരവിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മന്ത്രാലയം സംഘടിപ്പിക്കുന്ന “പര്യടൻ പർവ്’ എന്ന രാജ്യവ്യാപക പരിപാടി സെപ്തംബർ 16 മുതൽ 27 വരെ നടക്കും. സ്വന്തം നാടിനെ കാണൂ, വിനോദസഞ്ചാരം എല്ലാവർക്കും എന്നീ ആശയങ്ങൾ ഉയർത്തിയും രാജ്യത്തെ വൈവിധ്യമാർന്ന ഭക്ഷ്യവിഭവങ്ങളുടെ പ്രചാരണം ലക്ഷ്യമിട്ടുമാണ് ഈ പരിപാടി. വിവിധ മന്ത്രാലയങ്ങളും എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പങ്കാളികളാകും.

പന്ത്രണ്ട് ദിവസം നീളുന്ന പര്യടൻ പർവിൽ രാജ്യമെമ്പാടുമായി 3150 പരിപാടി നടക്കും. 16 മുതൽ 18 വരെ ന്യൂഡൽഹി അശോക ഹോട്ടലിൽ ഇന്ത്യ ടൂറിസം മാർട്ടും സംഘടിപ്പിക്കും. സംസ്ഥാന സർക്കാരുകളും വിനോദസഞ്ചാരമേഖലയിലെ ഏജൻസികളും സ്ഥാപനങ്ങളും വിദേശപ്രതിനിധികളും പങ്കെടുക്കും. ബിസിനസ് ടു ബിസിനസ് ചർച്ചകൾക്ക് അവസരമൊരുക്കുമെന്നും രശ്മി വർമ അറിയിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top