Top
27
Saturday, May 2017
About UsE-Paper

പഞ്ചാബില്‍ താന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയല്ലെന്ന് കെജ്രിവാള്‍

Thursday Jan 12, 2017
വെബ് ഡെസ്‌ക്‌


ചണ്ഡീഗഡ് > പഞ്ചാബില്‍ താന്‍ സ്ഥാനാര്‍ഥിയാകില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി പഞ്ചാബിതന്നെയാകുമെന്നും താന്‍ ഡല്‍ഹി മുഖ്യമന്ത്രിയായി തുടരുമെന്നും കെജ്രിവാള്‍ വ്യക്തമാക്കി. പഞ്ചാബിന്റെ മുഖ്യമന്ത്രി പാകിസ്ഥാനില്‍നിന്നും ലണ്ടനില്‍നിന്നുമുള്ള ആളായിരിക്കില്ലെന്ന് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കെജ്രിവാള്‍ ആവര്‍ത്തിച്ചു. മുഖ്യമന്ത്രി പഞ്ചാബില്‍നിന്നുള്ള പ്രാദേശിക എംഎല്‍എയായിരിക്കും. ആം ആദ്മി ജനങ്ങള്‍ക്ക് നല്‍കിയ എല്ലാ ഉത്തരവാദിത്തങ്ങളും നിറവേറ്റാന്‍ താന്‍ ശ്രമിക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു. കെജ്രിവാളായിരിക്കും പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് ചൊവ്വാഴ്ച പഞ്ചാബില്‍ നടന്ന പൊതുയോഗത്തില്‍ ആംആദ്മി നേതാവ് മനീഷ് സിസോദിയ പ്രസ്താവിച്ചിരുന്നു. നിങ്ങള്‍ ആം ആദ്മിക്ക് വോട്ട് ചെയ്യുകയാണെങ്കില്‍ കെജ്രിവാളിനാണ് ആ വോട്ടെന്നായിരുന്നു പഞ്ചാബില്‍ നടന്ന പൊതുയോഗത്തില്‍ അദ്ദേഹം പറഞ്ഞത്.