16 October Tuesday

കശ‌്മീരിൽ ഏറ്റുമുട്ടൽ: ഒരു സൈനികനും 2 ഭീകരരും കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Friday Jun 15, 2018


ശ്രീനഗർ

ജമ്മു കശ്മീരിലെ ബന്ദിപ്പോറ ജില്ലയിൽ സൈന്യവും ഭീകരവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികനും രണ്ട‌് ഭീകരവാദികളും കൊല്ലപ്പെട്ടു. പനാർ വനമേഖലയിലാണ‌് തുടർച്ചയായ ആറാം ദിവസവും ഏറ്റുമുട്ടലുണ്ടായത‌്. കൊല്ലപ്പെട്ട ഭീകരരുടെ വിവരങ്ങൾ സൈന്യം പുറത്തുവിട്ടിട്ടില്ല.

വനത്തിൽ ഭീകരവാദികൾ ഒളിച്ചിരിപ്പുണ്ടെന്ന സൂചന ലഭിച്ചതിനെത്തുടർന്നാണ‌് സുരക്ഷാസേന തെരച്ചിൽ നടത്തിയത‌്. റമദാൻ പ്രമാണിച്ച‌് സൈന്യം വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പാ‌ക‌് സൈന്യവും ഭീകരരും കശ‌്മീരിന്റെ പല മേഖലകളിലും വെടിവയ‌്പ‌് നടത്തുന്നതായി സൈനികവൃത്തങ്ങൾ അറിയിച്ചു‌.
 

പ്രധാന വാർത്തകൾ
Top