23 September Sunday

കരുണാനിധിയുടെ നില അതീവ ഗുരുതരം

വെബ് ഡെസ്‌ക്‌Updated: Monday Jul 30, 2018

കാവേരി ആശുപത്രിയുടെ പുറത്ത്‌ പൊട്ടിക്കരയുന്ന ഡിഎംകെ പ്രവർത്തക


ചെന്നൈ
ചെന്നൈ കാവേരി ആശുപത്രിയിൽ കഴിയുന്ന ഡിഎംകെ പ്രസിഡന്റും തമിഴ്‌നാട്‌ മുൻ മുഖ്യമന്ത്രിയുമായിരുന്ന എം കരുണാനിധിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നു. ഞായറാഴ‌്ച രാത്രിയോടെ രോഗം മൂർച്ഛിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. വെന്റിലേറ്ററിൽ തുടരുന്ന കരുണാനിധി മരുന്നുകളോട‌് പ്രതികരിക്കുന്നില്ല. രണ്ട‌് ഭാര്യമാരും ഡിഎംകെ വർക്കിങ‌് പ്രസിഡന്റ‌്  എം കെ സ‌്റ്റാലിനടക്കമുള്ള മക്കളും പേരമക്കളും രാത്രി ഒമ്പതോടെ ആശുപത്രിയിലെത്തി. ആശുപത്രിക്ക‌ുപുറത്ത‌് പാർടി പ്രവർത്തകരടക്കം വൻജനം തടിച്ചുകൂടി. തമിഴ‌്നാട‌് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി കോയമ്പത്തൂർ യോഗം ഒഴിവാക്കി ചെന്നൈയിലെത്തി.

ശനിയാഴ‌്ച രാത്രിയോടെ ചെന്നൈ നഗരത്തിന്റെ വിവിധഭാഗങ്ങളിൽ നൂറുകണക്കിന‌് പൊലീസുകാരെ വിന്യസിച്ചു. ആശുപത്രിക്ക‌ുപുറത്തും കരുണാനിധിയുടെ വീടുകൾക്ക‌് സമീപവും ഡിഎംകെ ആസ്ഥാനത്തും  സുരക്ഷ ശക്തമാക്കി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top