18 August Saturday

കോൺഗ്രസ്‌ നിയമസഭാ കക്ഷി യോഗത്തിൽ 12 എംഎൽഎമാർ എത്തിയില്ല

വെബ് ഡെസ്‌ക്‌Updated: Wednesday May 16, 2018

ബെംഗളൂരു> രാവിലെ  ചേർന്ന കോൺഗ്രസ്‌  നിയമസഭാകക്ഷി യോഗത്തിലേക്ക് 12 എംഎൽഎമാർ എത്തിയില്ല. 78 സീറ്റുകളിലാണ് കോൺഗ്രസ് വിജയിച്ചിരുന്നത്. എന്നാൽ 66 പേർ മാത്രമാണ് യോഗത്തിനെത്തിയത്‌. ബെംഗളൂരുവിലെ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) ഓഫീസിലായിരുന്നു യോഗം. കോൺഗ്രസിന്റെയും ജെഡിയുവിന്റെയും പാർലമെന്ററി  പാർടിയോഗം ചേർന്ന്‌ നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുത്തശേഷം എല്ലാ എംഎൽഎമാരുമൊന്നിച്ച്‌ ഗവർണർറെ കണ്ട്‌ ഭൂരിപക്ഷം തെളിയിക്കാനായിരുന്നു നീക്കം. ഈ സാഹചര്യത്തിലാണ്‌ 12 എംഎൽഎമാർ യോഗത്തിനെത്താതിരുന്നത്‌.

അതേസസമയം ജെഡിഎസ് നിയമസഭാകക്ഷി യോഗത്തിലും രണ്ട് എംഎൽഎമാർ എത്തിയിട്ടില്ല. എംഎൽഎമാരെ ചാ്ക്കിട്ടുപിടിക്കാൻ ബിജെപി മുന്നിലുള്ളതും ഇരുപാർടിക്കും വലിയ പ്രതിസന്ധിയാണ്‌. എംഎൽഎമാരെ കേരളത്തിലേക്കടക്കം സുരക്ഷിത കേന്ദ്രങ്ങളിലേക്ക്‌ മാറ്റിപാർപ്പിക്കാനാണ്‌ കോൺഗ്രസും ജെഡിഎസും ശ്രമിക്കുന്നത്‌. 

 

പ്രധാന വാർത്തകൾ
Top