26 September Wednesday

മക്കൾ നീതി മയ്യത്തിന്‌ അം​ഗീകാരം തേടി കമല്‍ഹാസന്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷനിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jun 21, 2018

ന്യൂഡൽഹി>ചലച്ചിത്രതാരം കമൽഹാസൻ തന്റെ രാഷ്ട്രീയ പാർടിയായ മക്കൾ നീതി മയ്യത്തിന് അംഗീകാരംതേടി തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചു. പാർടിക്ക് ഉടൻ രജിസ്ട്രേഷൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി   ഡെപ്യൂട്ടി ഇലക‌്ഷൻ കമീഷണർ ചന്ദ്രഭൂഷൺ കുമാറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം കമൽ മാധ്യമങ്ങളോട്പറഞ്ഞു.

 പാർടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം സംബന്ധിച്ച് തീരുമാനമുണ്ടായിട്ടില്ല.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ കമൽ വസതിയിലെത്തി സന്ദർശിച്ചു. പാർലമെന്റ് തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ സഖ്യസാധ്യതകൾ ചർച്ച ചെയ്തിട്ടില്ലെന്ന് കമൽ പറഞ്ഞു.

 എട്ടുവരി ഗ്രീൻ കോറിഡോർ എക്സ്പ്രസ് റോഡിനെതിരെ  സമരം ചെയ്തവരെ അറസ്റ്റ് ചെയ്ത തമിഴ്നാട് സർക്കാരിന്റെ നടപടിയെ കമൽഹാസൻ വിമർശിച്ചു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top