20 November Tuesday

ജെഎന്‍യുവില്‍ മുഴുവന്‍ സീറ്റിലും വിജയക്കൊടി പാറിച്ച് ഇടതു സഖ്യം; നിലംതൊടാതെ എബിവിപി

വെബ് ഡെസ്‌ക്‌Updated: Sunday Sep 16, 2018

അമുത ജയദീപ് (ജോയിന്റ് സെക്രട്ടറി), ഐജാസ് അഹമ്മദ് റാതര്‍ (ജനറല്‍ സെക്രട്ടറി), സരിക ചൗധരി (വൈസ് പ്രസിഡന്റ്), എന്‍ സായ് ബാലാജി (പ്രസിഡന്റ്)

ന്യൂഡല്‍ഹി > ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ ജനറല്‍ സീറ്റിലും വിജയക്കൊടി പാറിച്ച് ഇടതുസഖ്യം.  വിദ്യാര്‍ഥി യൂണിയന്റെ  പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോയന്റ് സെക്രട്ടറി സീറ്റുകളാണ് ഇടതു സഖ്യം ജയിച്ചു കയറിയത്. എബിവിപിക്ക് സ്വാധീനമുണ്ടായിരുന്ന സ്‌കൂള്‍ ഓഫ് സയന്‍സില്‍ പോലും കനത്ത തിരിച്ചടിയാണ് നേരിട്ടത്. ആയിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇടതു സഖ്യം  രാജ്യം ഉറ്റുനോക്കിയ സര്‍വകലാശാലയില്‍ ജയിച്ചു കയറിയത്.

ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്റെ പ്രസിഡന്റായി   എന്‍ സായ് ബാലാജി (എഐഎസ്എ), വൈസ് പ്രസിഡന്റായി സരിക ചൗധരി (ഡിഎസ്എഫ്), ജനറല്‍ സെക്രട്ടറിയായി ഐജാസ് അഹമ്മദ് റാതര്‍ (എസ്എഫ്ഐ), ജോയിന്റ് സെക്രട്ടറിയായി മലയാളിയായ അമുത ജയദീപ് (എഐഎസ്എഫ്) എന്നിവര്‍ ജയിച്ചു.


President
Lalit Pandey (ABVP )-972
N Sai Balaji (Left Unity)- 2151
LEFT WON BY 1179 VOTES

Vice President

Geeta Sri (ABVP)- 1013
Sarika (Left Unity)- 2592
LEFT WON BY 1579 VOTES

General Secretary
Aejaj (Left Unity)- 2426
Ganesh (ABVP)- 1235
LEFT WON BY 1193 VOTES

Joint Secretary
Amutha (Left Unity)- 2047
Venkat Chaubey (ABVP)- 1290
LEFT WON BY 757 VOTES 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top