13 December Thursday

വായുമർദം നിയന്ത്രിക്കുന്നതിൽ പാളിച്ച ; വിമാനയാത്രക്കാരുടെ ചെവിയിൽനിന്ന‌് രക്തസ്രാവം

വെബ് ഡെസ്‌ക്‌Updated: Friday Sep 21, 2018

ഓക‌്സിജൻ മാസ‌്കുകൾ ധരിച്ച യാത്രക്കാർ

ന്യൂഡൽഹി > വായുമർദം നിയന്ത്രിക്കുന്നതിലുണ്ടായ പാളിച്ചയെ തുടർന്ന‌് വിമാനയാത്രക്കാർക്ക‌് ചെവിയിൽനിന്നും മൂക്കിൽനിന്നും രക്തസ്രാവം. ടേക്ക‌് ഓഫ‌് സമയത്ത‌്  ക്യാബിനിലെ വായുമർദം നിയന്ത്രിക്കുന്നതിലുണ്ടായ ജീവനക്കാരുടെ ശ്രദ്ധക്കുറവാണ‌് അപകടമുണ്ടാക്കിയത‌്. 

എല്ലാവർക്കും ഓക‌്സിജൻ മാസ‌്കുകൾ നൽകിയെങ്കിലും 30 യാത്രക്കാർക്ക‌്  തലവേദനയും രക്തസ്രാവവും ഉണ്ടായി.  പറന്നുയർന്ന വിമാനം ഇതേ തുടർന്ന‌് തിരിച്ചിറക്കി. 166 യാത്രക്കാരും അഞ്ച‌് ജീവനക്കാരുമാണ‌് വിമാനത്തിലുണ്ടായിരുന്നത‌്. വ്യാഴാഴ‌്ച മുംബൈയിൽനിന്ന‌് ജയ‌്പുരിലേക്ക‌് പറന്ന ജെറ്റ‌് എയർവേസിന്റെ  ബോയിങ‌് 737 വിമാനത്തിലാണ‌് സംഭവം. അഞ്ചുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അഞ്ചുപേർക്കും 10 ദിവസം പൂർണവിശ്രമം വേണമെന്ന‌് ഡോക്ടർമാർ പറഞ്ഞു. ജനറൽ ഓഫ‌് സിവിൽ ഏവിയേഷൻ നിർദേശപ്രകാരം എയർക്രാഫ‌്റ്റ‌് ആക‌്സിഡന്റ‌് ഇൻവെസ‌്റ്റിഗേഷൻ ബ്യൂറോ അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച ജെറ്റ‌് എയർവേസും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട‌്.


പ്രധാന വാർത്തകൾ
Top