24 September Monday

മണ്ണിടിച്ചിൽ: ജമ്മു‐ശ്രീനഗർ ഹൈവേ അടച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 27, 2018


ശ്രീനഗർ: > മണ്ണിടിച്ചിലിനെ തുടർന്ന‌് തന്ത്രപ്രധാന പാതയായ ജമ്മു‐ശ്രീനഗർ ഹൈവേ അടച്ചിട്ടു. തുടർച്ചയായ രണ്ടാംദിവസമാണ‌് പൂർണമായും ഗതാഗതം നിരോധിച്ച‌് അടച്ചിടുന്നത‌്. ശനിയാഴ‌്ചയാണ‌് റമ്പാൻ ജില്ലയിലെ മാഗർകോട്ടിൽ മണ്ണിടിഞ്ഞത‌്. എന്നാൽ, തുടർച്ചയായുള്ള കനത്ത മഴ റോഡ‌് അറ്റകുറ്റപ്പണിയെ ബാധിച്ചു. മഴ നിലച്ചാലേ റോഡുപണി ആരംഭിക്കാനാകൂ എന്ന്‌ അധികൃതർ അറിയിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top