21 September Friday

ബിജെപി നേതാവിന്റെ മകൻ ഓടിച്ച കാറിടിച്ച‌് രണ്ട‌ു മരണം

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018

ജയ‌്പുർ > ബിജെപി നേതാവിന്റെ മകൻ മദ്യലഹരിയിൽ ഒാടിച്ച കാറിടിച്ച‌് രണ്ടുപേർ മരിച്ചു. രണ്ട‌ുപേർക്ക‌് പരിക്കേറ്റിട്ടുമുണ്ട‌്. ജയ‌്പുരിലെ ഗാന്ധിനഗർ റെയിൽവേ സ‌്റ്റേഷന‌ുസമീപത്തുള്ള നടപ്പാതയിൽ ഉറങ്ങിയവരാണ‌് മരിച്ചത‌്. മദ്യലഹരിയിലായിരുന്ന ഭാരത‌് ഭൂഷ മീന ഇവരുടെ ദേഹത്തേക്ക‌് കാറോടിച്ച‌് കയറ്റുകയായിരുന്നു. ബിജെപി പ്രചാരണ പോസ‌്റ്ററുകൾ പതിച്ച വാഹനമാണ‌് അപകടത്തിൽപ്പെട്ടത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top