Top
22
Thursday, June 2017
About UsE-Paper

'മുസ്ലിങ്ങളും ക്രിസ്ത്യാനികളും അന്യഗ്രഹ ജീവികള്‍'; എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദ് അന്ന് പറഞ്ഞത് ഇങ്ങനെ

Monday Jun 19, 2017
വെബ് ഡെസ്‌ക്‌

ന്യൂഡല്‍ഹി > മുസ്ലിങ്ങളും ക്രിസ്ത്യാനികളും അന്യഗ്രഹ ജീവികളാണെന്നും ഇവര്‍ക്ക് ഒരു മേഖലയിലും പ്രത്യേകാവകാശങ്ങള്‍ നല്‍കേണ്ടതില്ലെന്നുമാണ് എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിന്റെ നിലപാട്. ബിജെപിയുടെ ഔദ്യോഗിക വക്താവായി ചുമതലയേറ്റ ശേഷം 2010ല്‍ ന്യൂഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാംനാഥ് കോവിന്ദ് നിലപാട് വ്യക്തമാക്കിയത്.

ഭാഷാ-മത ന്യൂനപക്ഷങ്ങളില്‍ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ 15 ശതമാനം സംവരണം നല്‍കണമെന്ന ജസ്റ്റിസ് രംഗനാഥ് മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശത്തെ എതിര്‍ത്ത് രംഗത്തുവന്നതായിരുന്നു രാംനാഥ് കോവിന്ദ്.

പരിവര്‍ത്തിത മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും പട്ടിക ജാതി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി അവര്‍ക്കും നിശ്ചിത സംവരണം നല്‍കണമെന്ന നിര്‍ദ്ദേശം അംഗീകരിക്കാനാവില്ലെന്ന് രാംനാഥ് കോവിന്ദ് പറഞ്ഞു. സിക്ക് വിഭാഗത്തില്‍നിന്നുള്ളവര്‍ ഈ അവകാശങ്ങള്‍ നേടിയതിനെക്കുറിച്ച് ചോദ്യം ഉന്നയിച്ച മാധ്യമങ്ങളോട് മുസ്ലിങ്ങളും ക്രിസ്ത്യാനികളും അന്യഗ്രഹ ജീവികളാണെന്നാണ് രാംനാഥ് പറഞ്ഞത്.

Related News

കൂടുതൽ വാർത്തകൾ »