19 December Wednesday

ബുലന്ദ്‌ശഹറിലെ ഇൻസ‌്പെക്ടറുടെ കൊലപാതകം അബദ്ധത്തിലെന്ന‌് യോഗി ആദിത്യനാഥ‌്

വെബ് ഡെസ്‌ക്‌Updated: Friday Dec 7, 2018

ബുലന്ദ‌്ശഹർ > യുപിയിൽ പൊലീസ‌് ഇൻസ‌്പെക്ടർ കൊലചെയ്യപ്പെട്ടതിനെ ആൾക്കൂട്ടഹത്യയായി കാണാനില്ലെന്ന‌് മുഖ്യമന്ത്രി യോഗി ആദിത്യനാഥ‌്. ഇൻസ‌്പെക്ടർ സുബോധ‌്കുമാർ സിങ്ങിന്റെ മരണം അബദ്ധത്തിൽ സംഭവിച്ചതാണെന്ന‌് ‘ദൈനിക‌് ജാഗരൺ’ പത്രം സംഘടിപ്പിച്ച പരിപാടിയിൽ ആദിത്യനാഥ‌് പറഞ്ഞു. യുപിയിൽ ആൾക്കൂട്ട ഹത്യകൾ  സംഭവിക്കുന്നില്ലെന്നും ആദിത്യനാഥ‌് അവകാശപ്പെട്ടു. ബുലന്ദ‌്ശഹർ സംഘർഷത്തിന‌് ഉത്തരവാദികളായവരെ നിയമത്തിന‌് മുന്നിൽ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബുലന്ദ്‌ശഹറിൽ പൊലീസ്‌ ഉദ്യോഗസ്ഥന്റെ കൊലപാതകത്തിൽ ആദ്യം മൗനംപാലിച്ച യോഗി ആദിത്യനാഥ്‌ ഗോഹത്യ നടത്തിയവർക്കെതിരെ അന്വേഷണത്തിന്‌ കർശന നിർദേശം നൽകിയത് വലിയ വിവാദമായിരുന്നു. അതിനുപിന്നാലെയാണ്‌ പൊലീസ്‌ ഉദ്യോഗസ്ഥന്റെ കൊലപാതകത്തെ ലഘൂകരിക്കുന്ന പ്രസ്‌താവന.


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top