13 November Tuesday

രൂപയുടെ മൂല്യം ഏറ്റവും താഴ‌്ന്ന നിരക്കിൽ

വെബ് ഡെസ്‌ക്‌Updated: Friday Jun 29, 2018


ന്യൂഡൽഹി
രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക‌്  ഇടിഞ്ഞു. അമേരിക്കൻ ഡോളറിനെതിരായ വിനിമയത്തിൽ 68.89 രൂപയാണ‌് വ്യാഴാഴ‌്ചത്തെ നിരക്ക‌്. കഴിഞ്ഞ ദിവസത്തെ ക്ലോസിങ് നിരക്കായ 68.61 രൂപയില്‍നിന്നാണ‌് 68.89 ആയി മൂല്യമിടിഞ്ഞത്.

എക്കാലത്തെയും വലിയ തകർച്ചയാണിത‌്. ഇതിനുമുമ്പ് 2013 ആഗസ്‌തിലാണ് രൂപയുടെ മൂല്യം 68.82 വരെയെത്തിയത്.

രാജ്യാന്തരവിപണിയിൽ അസംസ‌്കൃത എണ്ണയുടെ വില ഉയർന്നതാണ‌് രൂപയുടെ മൂല്യമിടിയാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത‌്. വിദേശ നിക്ഷേപകർ ഇന്ത്യയിൽനിന്ന‌് വൻതോതിൽ നിക്ഷേപം പിൻവലിക്കുന്നതും രൂപയ്‌ക്ക‌് തിരിച്ചടിയായി.

പ്രധാന വാർത്തകൾ
Top