17 December Monday

രൂപയ്ക്ക് ഏറ്റവും വലിയ പതനം ; ഓഹരിവിപണിയിലെ നഷ്ടം 2.72 ലക്ഷം കോടി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 19, 2018



ന്യൂഡൽഹി
ഡോളറിന‌് 72.97 എന്ന നിരക്കിൽ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന മൂല്യത്തിൽ രൂപ. ചൊവ്വാഴ്ച വ്യാപാരത്തിനിടെ ഡോളറിന‌് 72.99 എന്ന തോതിൽവരെ എത്തി. റിസർവ് ബാങ്ക് 50 കോടി ഡോളർ വിപണിയിലിറക്കിയിട്ടും രൂപയുടെ തകർച്ച തടയാനായില്ല. ഇറാനെതിരെ അമേരിക്ക ഉപരോധം ശക്തമാക്കുന്ന സാഹചര്യത്തിൽ എണ്ണവില വീണ്ടും ഉയരുകയും രൂപ കൂടുതൽ താഴോട്ടുപോവുകയും ചെയ്യുമെന്ന് രാജ്യാന്തര വാർത്താഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ‌്തു.

ഓഹരിവിപണി തുടർച്ചയായ രണ്ടാംനാളിലും തകർന്നു. മുംബൈ ഓഹരിസൂചിക സെൻസെക്സ് 295 പോയിന്റ് ഇടിഞ്ഞു. രണ്ടു ദിവസമായി 800 പോയിന്റോളം ഇടിഞ്ഞപ്പോൾ നിക്ഷേപകർക്ക് 2.72 ലക്ഷം കോടി രൂപയാണ് നഷ്ടമായത്. ദേശീയ ഓഹരിസൂചിക നിഫ്റ്റി 98.85 പോയിന്റും ഇടിഞ്ഞു. രൂപയുടെ തകർച്ചയും ആഗോളസാഹചര്യവുമാണ് ഓഹരിവിപണിയിലെ തകർച്ചയ്ക്കു കാരണം. സർക്കാർ പ്രഖ്യാപിച്ച നടപടികൾ രൂപയെ രക്ഷിക്കാൻ പര്യാപ്തമല്ലെന്ന് എച്ച്ഡിഎഫ്സി ബാങ്ക് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. രൂപയുടെ വിലയിടിവ് ഇറക്കുമതിച്ചെലവ് വർധിക്കാനും വിലക്കയറ്റത്തിനും കാരണമാകുമെന്ന് ഐഎംഎഫ് വക്താവ് ജെറി റൈസ് പറഞ്ഞു.


പ്രധാന വാർത്തകൾ
Top