22 September Saturday

രൂപയ‌്ക്ക് ചാഞ്ചാട്ടം ; ഡോളറിന‌് 72.19

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018

ന്യൂഡൽഹി
രൂപയുടെ മൂല്യത്തിൽ വൻ ചാഞ്ചാട്ടം. ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവായ ഡോളറിന‌് 72.92 എന്ന നിലയിലേക്ക് തകർന്നശേഷം, ഓഹരിവ്യാപാരം അവസാനിച്ചപ്പോൾ  72.19 എന്ന നിരക്കിലേക്ക് തിരിച്ചുകയറി.

ഒറ്റദിവസം മൂല്യത്തിൽ  102 പൈസയുടെ വ്യതിയാനമുണ്ടായി. ഇക്കൊല്ലം ഡോളറുമായി രൂപയുടെ വിനിമയനിരക്കിൽ 13 ശതമാനം ഇടിവ് സംഭവിച്ചത് നിലനിൽക്കുകയും ചെയ്യുന്നു.

രൂപയുടെ മൂല്യം കൂടുതൽ തകരുന്നത് തടയാൻ സർക്കാരും റിസർവ് ബാങ്കും എല്ലാ ശ്രമവും നടത്തുമെന്ന് കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ് ഗാർഗ് പ്രതികരിച്ചു. അതേസമയം, രൂപ ദുർബലമായിത്തന്നെ തുടരുമെന്നാണ് സാമ്പത്തിക അവലോകനങ്ങളിൽ പറയുന്നത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top