21 November Wednesday

യുപിയിൽ ദുരഭിമാനക്കൊല: പതിനഞ്ചുകാരിയെ അച്ഛൻ വിഷംനൽകി കൊന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 15, 2018

മുസഫർനഗർ > ഉത്തർപ്രദേശിൽ ദുരഭിമാനത്തിന്റെ പേരിൽ അച്ഛൻ പതിനഞ്ചുകാരിയായ മകളെ വിഷംനൽകി കൊന്നു. മുസഫർനഗറിലെ ഭോപ്പ പൊലീസ‌് സ‌്റ്റേഷൻ പരിധിയിലാണ‌് സംഭവം. ഗുരുതരാവസ്ഥയിൽ ശുക്രതലിലെ ശ‌്മശാനത്തിന‌ു സമീപം കണ്ട പെൺകുട്ടിയെ ചിലർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അച്ഛൻ ബലംപ്രയോഗിച്ച‌് വിഷംകുടിപ്പിക്കുകയായിരുന്നുവെന്ന‌് ഏഴാംക്ലാസിൽ പഠിക്കുന്ന പെൺകുട്ടി മരണമൊഴി നൽകിയതായി പൊലീസ‌് അറിയിച്ചു. അച്ഛൻ സുന്ദർസിങ്ങിനെ പൊലീസ‌് അറസ്റ്റ‌് ചെയ‌്തു. ആറ‌ു മാസംമുമ്പ‌് ഭാര്യ മരിച്ചെന്നും അതിനുശേഷം മകൾക്ക‌് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെതുടർന്നാണ‌് മകളെ കൊന്നതെന്നും മൊഴിനൽകി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top