19 September Wednesday

ആട്ടിറച്ചിയും കഴിക്കരുത്; ആടുകളെ അമ്മയായി കാണണമെന്ന് ബിജെപി നേതാവ്

വെബ് ഡെസ്‌ക്‌Updated: Sunday Jul 29, 2018

കൊല്‍ക്കത്ത > ബീഫിനു പിന്നാലെ ഭക്ഷണ കാര്യത്തില്‍ കൂടുതല്‍ കൈകടത്തലുമായി ബിജെപി രംഗത്ത്. രാജ്യത്ത് ബീഫ് മാത്രമല്ല ആട്ടിറച്ചി കഴിക്കുന്നതിനേയും ചോദ്യം ചെയ്തുകൊണ്ട് ബിജെപി നേതാവ് രംഗത്തെത്തിയത്. ഹിന്ദുകള്‍ ആട്ടിറച്ചി കഴിക്കുന്നത് നിര്‍ത്തണമെന്നാണ് ബിജെപി ബംഗാള്‍ സംസ്ഥാന ഉപാധ്യക്ഷന്‍ ചന്ദ്രകുമാര്‍ ബോസ് പറഞ്ഞത്. ആടുകളെ അമ്മയായാണ് ഗാന്ധിജി കണ്ടതെന്നും സുഭാഷ് ചന്ദ്രബോസിന്റെ കുടുംബാംഗം കൂടിയായ ഇയാള്‍ പറയുന്നു.

''എന്റെ മുത്തച്ഛനായ ശരത് ചന്ദ്രബോസിന്റെ കൊല്‍ക്കത്തയിലെ വീട്ടില്‍ ഗാന്ധിജി താമസിച്ചിട്ടുണ്ട്. അന്നദ്ദേഹം ആട്ടിന്‍പാല്‍ ആവശ്യപ്പെട്ടു. അതിനായി രണ്ട് ആടുകളെ കൊണ്ടുവന്നു. ഹിന്ദുക്കളുടെ സംരക്ഷകനായ ഗാന്ധി, ആടുകളുടെ പാല്‍ കുടിക്കുന്നതിലൂടെ അവരെ അമ്മയായാണ് കണ്ടിരുന്നത്. അതുകൊണ്ട് ഹിന്ദുക്കള്‍ മട്ടന്‍ കഴിക്കുന്നത് നിര്‍ത്തണം'' എന്നായിരുന്നു ചന്ദ്രകുമാര്‍ ബോസിന്റെ ട്വീറ്റ്. സുഭാഷ് ചന്ദ്രബോസിന്റെ മൂത്ത ജ്യേഷ്ഠനാണ് ശരത് ചന്ദ്രബോസ്.

ട്വീറ്റിനെതിരെ വന്‍ പ്രതിഷേധമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉയര്‍ന്നത്. പരാമര്‍ശത്തിനെതിരെ ബിജെപിയില്‍ നിന്നുവരെ വിഭിന്ന സ്വരങ്ങളുയര്‍ന്നു. ഗാന്ധിജിയോ ചന്ദ്രകുമാറിന്റെ മുത്തച്ഛനോ ആടുകളെ അമ്മയായി കാണണമെന്ന് പറഞ്ഞിട്ടില്ലെന്നും  ഹിന്ദുക്കളുടെ സംരക്ഷകനാണ് താനെന്ന് ഗാന്ധിജി ഒരിക്കലും പ്രഖ്യാപിച്ചിട്ടില്ലെന്നും ചന്ദ്രബോസിന് മറിപടിയെന്നോണം പ്രതിഷേധക്കാര്‍ ട്വീറ്റ് ചെയ്തു.




 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top