Top
22
Monday, January 2018
About UsE-Paper

ഹിന്ദു കുട്ടികള്‍ ക്രിസ്‌മസ് ആഘോഷിക്കരുത്; ധിക്കരിച്ചാല്‍ അനുഭവിക്കേണ്ടിവരും: ഭീഷണിയുമായി സംഘപരിവാര്‍ സംഘടന

Tuesday Dec 19, 2017
വെബ് ഡെസ്‌ക്‌

ന്യൂഡല്‍ഹി > രാജ്യത്ത് വര്‍ഗീയ വിഷം ചീറ്റി സംഘപരിവാര്‍ സംഘടനകള്‍ വീണ്ടും രംഗത്ത്. ഇക്കുറി ക്രിസ്‌മസ് ആഘോഷങ്ങള്‍ക്കെതിരെ വിലക്കുമായാണ് രംഗത്തെത്തിയിരിക്കുന്നത്. സംഘപരിവാര്‍ സംഘടനയായ ഹിന്ദു ജാഗരണ്‍ മഞ്ചാണ് ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. സ്‌കൂളുകളില്‍ ഹിന്ദുകുട്ടികള്‍ ക്രിസ്‌മസ് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നും ജാഗരണ്‍ മഞ്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ക്രിസ്‌മസ് ആഘോഷങ്ങള്‍ക്കായി ഹിന്ദു കുട്ടികളില്‍ നിന്ന് പണം പിരിക്കരുതെന്നും ഉത്തര്‍പ്രദേശിലെ സ്വകാര്യ സ്‌കൂളുകള്‍ക്ക് ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ ഭീഷണിയുണ്ട്. ക്രിസ്ത്യന്‍ മതം പ്രചരിപ്പിക്കുന്നത് തടയുന്നതിനാണ് മുന്നറിയിപ്പെന്നും സംഘടന വിശദീകരിക്കുന്നു. മുന്നറിയിപ്പ് അവഗണിച്ചാല്‍ അനുഭവിക്കേണ്ടിവരുമെന്നും ഹിന്ദു ജാഗരണ്‍ പ്രവര്‍ത്തകര്‍ ഭീഷണിക്കത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

ജില്ലാ യൂണിറ്റുകളോട് ഇങ്ങനെ പരിപാടികള്‍ നടത്തുന്ന സ്‌ക്കൂളുകളുടെ കണക്ക് തയ്യാറാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഹിന്ദു ജാഗരണ്‍ മഞ്ച് സംസ്ഥാന അധ്യക്ഷന്‍ വിജയ് ബഹദൂര്‍ വ്യക്തമാക്കി. അതേസമയം ഭീഷണികത്തിനെക്കുറിച്ച് പ്രതികരിക്കാന്‍ യോഗി സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

 

Related News

കൂടുതൽ വാർത്തകൾ »