ബംഗളുരു > സംഘപരിവാറുകാര്‍ മനുഷ്യരുടെ മതം തരംതിരിച്ചുള്ള വര്‍ഗീയ ആക്രമണം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. എസ്എഫ്ഐ നേതാക്കളായ മുസ്ലിം യുവാവിനേയും ഹിന്ദു യുവതിയേയും വെച്ചാണ് സംഘപരിവാര്‍ ഇത്തവണ കുപ്രചരണം അഴിച്ചു വിട്ടത്.
ഹംസ കിനിയ എന്ന മുസ്ലിം യുവാവ്, ഹിന്ദു യുവതികളോടൊപ്പം കറങ്ങുന്നുണ്ട്. ഇവനെ ശ്രദ്ധിക്കണമെന്ന തരത്തില്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ഫോട്ടോ സഹിതം ചിത്രം പ്രചരിപ്പിക്കുകയായിരുന്നു സംഘപരിവാര്‍ ഗ്രൂപ്പുകള്‍. വ്യാപകമായ രീതിയില്‍ ഈ മെസേജുകള്‍ പ്രചരിപ്പിക്കപ്പെട്ടു.
എന്നാല്‍ ചിത്രം പ്രചരിപ്പിക്കുകയും കുപ്രചരണം നടത്തുകയും ചെയ്തവര്‍ക്കെതിരെ ഫോട്ടോയിലുണ്ടായിരുന്ന പെണ്‍കുട്ടി പരാതി നല്കി. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയായ മാധുരി ബോലാര്‍ ആയിരുന്നു സംഘപരിവാറുകാര്‍ പ്രചരിപ്പിച്ചിരുന്ന ഫോട്ടോയിലുണ്ടായിരുന്ന പെണ്‍കുട്ടി. മംഗളുരു സിറ്റി പോലീസിസിനാണ് മാധുരു പരാതി നല്‍കിയത്. സംഘപരിവാറിന്റെ വര്‍ഗീയ അടവുകളെ ശക്തമായ് എതിര്‍ക്കുമെന്ന് പരാതി നല്കിയ ശേഷം മാധുരി പ്രതികരിച്ചു.
സംഭവം ഇങ്ങനെയാണ്, മാധുരി ബോലാറും സുഹൃത്തുക്കളും ഒരുമിച്ചിരിക്കുന്ന ചിത്രം എടുത്ത്, അതില്‍ മുസ്ലിം സുഹൃത്തായ ഹംസ കിനിയയെ ചുവന്ന വൃത്തത്തില്‍ അടയാളപ്പെടുത്തി പ്രചരിപ്പിക്കുകയായിരുന്നു. ചിത്രത്തിന്റെ കൂടെ കന്നഡയിലുള്ള സന്ദേശവും ഉണ്ടായിരുന്നു. സന്ദേശം ഇങ്ങനെയായിരുന്നു, ഹംസ കിനിയ എന്ന മുസ്ലിം യുവാവ് ഹിന്ദു പെണ്‍കുട്ടികളോടൊപ്പം ചുറ്റിക്കറങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇനിയും ഇത്തരത്തില്‍ ഇയാളെ ഹിന്ദു പെണ്‍കുട്ടികളോടൊപ്പം കണ്ടാല്‍ സംഘപരിവാര്‍ അതിന് മറുപടി നല്‍കും ( അയാളെ കൈകാര്യം ചെയ്യും) ഇതാണ് വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചിരുന്ന സന്ദേശം.
''വാട്ട്സ്ആപ്പില്‍ പ്രചരിക്കുന്ന സന്ദേശം കണ്ട് താന്‍ ആകെ ഞെട്ടിപ്പോയി, സന്ദേശത്തിന്റെ ഉള്ളടക്കം ഭയം ഉളവാക്കി.ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ആ ഫോട്ടോ ഏകദേശം ഒരു വര്‍ഷം മുമ്പ് എടുത്തതാണ്. എസ്എഫ്ഐയുടെ ക്യാമ്പില്‍ പങ്കെടുക്കുന്നുതിന് വേണ്ടി ബസില്‍ സഞ്ചരിക്കവേ കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരു സുഹൃത്ത് എടുത്ത ചിത്രമാണത്. അതില്‍ ഹംസയെ കൂടാതെ തന്റെ സുഹൃത്തകളായ സുഭാഷ് അഡിക, ഗണേഷ് ബോളര്‍ എന്നിവരുമുണ്ടായിരുന്നു. എസ്എഫ്ഐ ജില്ലാ ജോയന്റ് സെക്രട്ടറിയാണ് ഹംസ.സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തനിക്ക് ഭാരവാഹികളോടാപ്പം വിവിധ ഭാഗങ്ങളില്‍ സഞ്ചരിക്കേണ്ടി വരും. അതിന്റെ ഭാഗമായുള്ള ഒരു യാത്രയായിരുന്ന അത്. ആ ചിത്രമാണ് തെറ്റായ രീതിയില്‍ പ്രചരിപ്പിക്കപ്പെട്ടത്''; മാധുരി പറഞ്ഞു.
സംഘപരിവാറിന്റെ ഇത്തരത്തിലുള്ള വര്‍ഗീയ ആക്രമണങ്ങള്‍ ഒരു തരത്തിലും വിജയിക്കാന്‍ പോകുന്നില്ലെന്ന് മാധുരി പ്രതികരിച്ചു. സംഘപരിവാറിന്റെ സദാചാരപോലീസിങ്ങ് അവസാനിപ്പിക്കുന്നതിന വേണ്ടിയാണ് ഇവര്‍ക്കെതിരെ പരാതി കൊടുത്തതെന്ന് മാധുരിയുടെ മാതാവ് ഭാരതി ബോളാര്‍ പറഞ്ഞു. ദക്ഷിണ കര്‍ണാടകയില്‍ മതംതിരഞ്ഞുള്ള ആക്രമണങ്ങള്‍ വര്‍ധിച്ച് വരികയാണ്, മദിഗരെയില് ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് സംഘപരിവാറിന്റെ വര്‍ഗീയ ഇടപെടല്‍ മൂലമാണ്. അത് കൊണ്ട് തന്നെ സംഘപരിവാര്‍ മതംതിരഞ്ഞുള്ള ആക്രമണം അവസാനിപ്പിക്കണം, അതിന് ഞാന്‍ എന്റെ മകളെ പിന്തുണയക്കും അവള് നല്കിയ പരാതിയോടൊപ്പം നില്ക്കും. ഭാരതി പറഞ്ഞു.
മാധുരിക്കെതിരെ വ്യാജ പ്രചരണം നടചത്തിയ ആറ് വാട്ട്സ് ഗ്രൂപ്പുകളേയും അത് നടത്തുന്ന രണ്ട് പുരുഷന്മാരേയും ഒരു സ്ത്രീയേയും തിരിച്ചറിഞ്ഞിട്ടുണ്ട്. കര്‍ണാടകയില്‍ മതത്തിന്റെ പേരില്‍ സംഘപരിവാര്‍ നടത്തുന്ന ആക്രമണങ്ങള്‍ വര്‍ധിച്ച് വരികയാണ്.