22 September Saturday

യുപിയിൽ വെള്ളപ്പൊക്കം: ഗതാഗതം നിലച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 27, 2018


ലഖ‌്നൗ: > ദിവസങ്ങളായി തുടരുന്ന കനത്ത മഴ ഉത്തർപ്രദേശിലെ ജനജീവിതം താറുമാറാക്കി. റെയിൽ‐റോഡ‌് ഗതാഗതവും നിലച്ചു. യുപിയിലെ നിരവധി ജില്ലകളിൽ മഴ കനത്ത നാശം വിതച്ചു. തെരായ‌് മേഖലയും കിഴക്കൻ മേഖലയും വെള്ളപ്പൊക്കബാധിതമായി. റെയിൽപ്പാള‌ങ്ങളിൽ വെള്ളം കയറിയതോടെ നിരവധി ട്രെയിനുകൾ  റദ്ദാക്കി.  കനൗജ‌് ജില്ലയിൽമാത്രം കഴിഞ്ഞ 24 മണിക്കൂറിൽ ലഭിച്ചത‌് 250 മില്ലീമീറ്റർ മഴയാണ‌്.

പ്രധാന വാർത്തകൾ
Top