24 September Monday

മുംബൈയില്‍ കനത്ത മഴ; നഗരത്തില്‍ വന്‍ ഗതാഗതകുരുക്ക്

വെബ് ഡെസ്‌ക്‌Updated: Monday Jun 25, 2018

മുംബൈ >  മുംബൈ നഗരത്തില്‍ കനത്തമഴ തുടരുന്നു. ഇന്നലെ രാത്രിയും  ഇന്ന്  പുലര്‍ച്ചെയുമായി പെയ്ത കനത്തമഴ ജനജീവിതത്തെ സാരമായി ബാധിച്ചു. കനത്ത മഴയില്‍ മുബൈ നഗരത്തിലെ  ഗതാഗതം തടസപ്പെട്ടു. പല ട്രെയ്‌നുകളും വൈകിയാണ് ഓടുന്നത്. റോഡ് മുഖേനയുള്ള ഗതാഗതവും താറുമാറായിട്ടുണ്ട്.

സാന്താക്രൂസ് മേഖലയിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തതെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചു. നഗരത്തിന്റെ പല ഭാഗത്തും വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ ഗതാഗത തടസവുമുണ്ടാകുന്നുണ്ട്. മഴയില്‍ സൗത്ത് മുംബൈയിലെ വഡാലയില്‍ ഒരു മതില്‍ തകര്‍ന്ന് വീണെങ്കിലും ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ല. താ‌ഴ്‌ന്ന‌ പ്രദേശങ്ങളില്‍ വെള്ളം കയറിയത് കാരണം ചെമ്പൂര്‍ നഗരവും വെള്ളത്തിലായി.

നനഗരത്തിലെ  സബ്‌വേകളില്‍ വെള്ളം കയറിയതിനാല്‍ അന്ധേരി, ഖാര്‍, മലാഡ് എന്നിവിടങ്ങളിലെ ട്രാഫിക്കിനെ ബാധിച്ചതായി മുംബൈ പൊലീസ് അറിയിച്ചു. ജൂണ്‍ 22 മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top