20 November Tuesday

എച്ച‌്ഡിഎഫ‌്സി വൈസ‌് പ്രസിഡന്റ‌് കൊല്ലപ്പെട്ട നിലയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 11, 2018


മുംബൈ
അഞ്ചുദിവസമായി കാണാതായ എച്ച‌്ഡിഎഫ‌്സി വൈസ‌് പ്രസിഡന്റ‌് സിദ്ധാർഥ‌് സാംഗവിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മുംബൈയിലെ കല്യാണിൽനിന്നാണ‌് തിങ്കളാഴ‌്ച മൃതദേഹം കണ്ടെത്തിയത‌്. തിരോധാനവുമായി ബന്ധപ്പെട്ട‌് ഡ്രൈവറായ സർഫാസ‌് ഷെയ‌്ഖിനെ കഴിഞ്ഞ ദിവസം പൊലീസ‌് അറസ്റ്റ‌് ചെയ‌്തിരുന്നു.

ഇയാളെ ചോദ്യം ചെയ‌്തതിൽനിന്ന‌് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഒരു യുവതിയടക്കം നാലുപേരെക്കൂടി പൊലീ‌സ‌് കസ്റ്റഡിയിലെടുത്തു.  മോഷണശ്രമമാണ്‌ കൊലപാതകത്തിന്‌ പിന്നിലെന്ന്‌ പൊലീസ്‌ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട്‌ ഇനിയും പ്രതികളെ പിടികൂടാനുണ്ട്‌. അഞ്ചിന‌് രാവിലെ ഓഫീസിലേക്ക‌് പുറപ്പെട്ട സിദ്ധാർഥിനെ കാണാതാകുകയായിരുന്നു.

വൈകിട്ട‌് സിദ്ധാർഥ‌് ഓഫീസിൽനിന്ന‌് പുറത്തുവരുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. പിന്നീട‌് ഇയാളുടെ കാർ നവി മുംബൈയിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. കാറിന്റെ പിൻസീറ്റിൽ രക്തം പുരണ്ട കത്തിയും കണ്ടെത്തി. മലബാർ ഹിൽ ഏരിയയിൽ കുടുംബവുമായി താമസിക്കുകയായിരുന്നു സിദ്ധാർഥ‌്.


പ്രധാന വാർത്തകൾ
Top