Top
22
Thursday, February 2018
About UsE-Paper

മുംബൈ ആക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയിദിനെ പാകിസ്ഥാൻ ഭീകരനായിപ്രഖ്യാപിച്ചു

Tuesday Feb 13, 2018
വെബ് ഡെസ്‌ക്‌

ലാഹോർ > മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരനും ജമാഅത് ഉദ് ദവെ അധ്യക്ഷനുമായ ഹാഫിസ് സായിദിനെ ഭീകരവാദിയായി പാകിസ്ഥാൻ പ്രഖ്യാപിച്ചു .ഇത് സംബന്ധിച്ച ഉത്തരവിൽ പാക് പ്രസിഡണ്ട് മംനൂൻ ഹുസൈൻ ഒപ്പുവെച്ചു . ഇതോടെ ഐക്യ രാഷ്ട്ര സംഘടന ഭീകര പട്ടികയിൽ ഉൾപ്പെടുത്തിയ എല്ലാ സംഘടനകളെയും പാകിസ്ഥാൻ നിരോധിച്ചു .

ലോക രാഷ്ട്രങ്ങളുടെ നിരന്തര സമ്മർദഫലമായാണ് ഹാഫിസ് സയിദിനെ പാകിസ്ഥാൻ ഭീകര പട്ടികയിൽപെടുത്തിയത് . ഇന്നലെ ജമാഅത് ഉദ് ദവയുടെ കേന്ദ്ര ഓഫീസിനും പ്രദേശിക ഓഫീസുകൾക്കും നൽകിവന്ന സുരക്ഷ പിൻവലിച്ചതായി ലാഹോർ ഡിഐജി ഹൈദർ അഷ്‌റഫ് പറഞ്ഞു .

പാരിസിൽ ചേരുന്ന ഫിനാഷ്യൽ ആക്ഷൻ  ടാസ്‌ക് ഫോ‌ഴ്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പാക് പ്രസിഡണ്ട് പുറപ്പെടുന്നതിനു തൊട്ടു മുൻപാണ് ഹാഫിസ് സയിദിനെ ഭീകര പട്ടികയിൽപ്പെടുത്തിയുള്ള പാക്കിസ്ഥാന്റെ നീക്കം .

Related News

കൂടുതൽ വാർത്തകൾ »