13 December Thursday

ഇതര സംസ്ഥാനക്കാരെ ആക്രമിക്കല്‍: ഗുജറാത്ത‌് സർക്കാരിനോട‌് ഹൈക്കോടതി വിശദീകരണം തേടി

വെബ് ഡെസ്‌ക്‌Updated: Friday Oct 12, 2018


അഹമ്മദാബാദ‌്
ഇതര സംസ്ഥാനക്കാരെ വ്യാപകമായി ആക്രമിച്ച‌് ആട്ടിപ്പായിച്ച സംഭവത്തിൽ ഗുജറാത്ത‌് സർക്കാരിനോട‌് ഹൈക്കോടതി റിപ്പോർട്ട‌് തേടി.അക്രമികൾക്കെതിരെയും സുരക്ഷാവീഴ‌്ച വരുത്തിയ സർക്കാരിനെതിരെയും  നടപടി ആവശ്യപ്പെട്ട‌് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ‌് നടപടി. ഇതര സംസ്ഥാനക്കാർക്ക‌ുനേരെ അടുത്തിടെ നടന്ന അക്രമങ്ങൾ സംബന്ധിച്ച‌് സത്യവാങ‌്മൂലം നൽകണമെന്നാണ‌് കോടതി സർക്കാരിനോട‌് ആവശ്യപ്പെട്ടിരിക്കുന്നത‌്

. ഭരണഘടന നൽകുന്ന അവകാശങ്ങളുടെ ലംഘനമാണ‌് ഗുജറാത്തിൽ നടക്കുന്നതെന്ന‌് ഹർജിക്കാരൻ പറഞ്ഞു. ഒരാഴ‌്ചയ‌്ക്കിടെ രണ്ട‌് ലക്ഷത്തിലേറെ ഇതരസംസ്ഥാന തൊഴിലാളികളെയാണ‌് ആട്ടിപ്പായിച്ചത‌്. ഉത്തർപ്രദേശ‌്, ബിഹാർ, മധ്യപ്രദേശ‌് എന്നിവിടങ്ങളിൽനിന്നുള്ള തൊഴിലാളികൾക്കുനേരെയാണ‌് വ്യാപക ആക്രമണമുണ്ടായത‌്. അഹമ്മദാബാദ‌്, സബർകാന്ത, പടാൻ, മെഹ‌്സന ജില്ലകളിലാണ‌് ആക്രമണം ഏറെ രൂക്ഷം. തൊഴിലാളികൾ കൂട്ടപ്പലായനം ചെയ‌്തതോടെ പലയിടങ്ങളിലും തൊഴിൽമേഖല കടുത്ത പ്രതിസന്ധിയിലാണ‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top