18 August Saturday

ജിഎസ്ടി: ലക്ഷ്യം കണ്ടില്ല‐ പി കരുണാകരൻ

വെബ് ഡെസ്‌ക്‌Updated: Saturday Aug 11, 2018

ന്യൂഡൽഹി > ചരക്കുസേവന നികുതി (ജിഎസ്ടി) നടപ്പാക്കിയപ്പോൾ മോഡിസർക്കാർ ഉന്നയിച്ച അവകാശവാദങ്ങളെല്ലാം പൊളിഞ്ഞുവെന്ന് സിപിഐ എം ലോക്സഭാ നേതാവ് പി കരുണാകരൻ പറഞ്ഞു.  വില കുറയുമെന്നും സംസ്ഥാനങ്ങൾക്ക് ആവശ്യമായ ഫണ്ട് ലഭിക്കുമെന്നും ധനമന്ത്രി സഭയിൽ ഉറപ്പ് നൽകിയിരുന്നു. എന്നാൽ, ഒരുവർഷത്തിനുള്ളിൽ വില കുതിച്ചുകയറി. മാത്രമല്ല, സംസ്ഥാനങ്ങളുടെ സാമ്പത്തികബാധ്യത വർധിച്ചുവെന്നും ജിഎസ്ടി നിയമഭേദഗതിബില്ലുകളുടെ ചർച്ചയിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.

ജിഎസ്ടി വരവോടെ ചെറുകിട‐ഇടത്തരം വ്യവസായസ്ഥാപനങ്ങൾ അടച്ചുപൂട്ടി. ഒരുവർഷത്തിനുള്ളിൽ നിയമത്തിൽ നാല്  തവണ ഭേദഗതി വരുത്തി. ഗൗരവമായി ആലോചിക്കാതെയാണ്  നിയമം കൊണ്ടുവന്നതെന്നാണ‌് ഇത് വ്യക്തമാക്കുന്നത്. ഇതിലും പോരായ്മകൾ നിലനിൽക്കുന്നുണ്ടെന്ന‌് പി കരുണാകരൻ ചൂണ്ടിക്കാട്ടി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top