20 November Tuesday

സാനിറ്ററി നാപ്‌കിനുകള്‍ക്ക് കൂട്ടിയ നികുതി പിന്‍വലിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jul 21, 2018

ന്യൂഡല്‍ഹി> സാനിറ്ററി നാപ്‌കിനുകള്‍ക്ക് കൂട്ടിയ നികുതി പിന്‍വലിയ്ക്കാന്‍ ജിഎസ്‌ടി കൗണ്‍സില്‍ തീരുമാനിച്ചു. 12 ശതമാനമായിരുന്നു നികുതി. ഇത് ഒട്ടേറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഒരു വര്‍ഷത്തിനു ശേഷമാണ് ഇപ്പോള്‍ വര്‍ധനവ് പിന്‍വലിയ്ക്കുന്നത്. ജിഎസ്‌ടി കൗണ്‍സിലിന്റെ ഇരുപത്തി എട്ടാമത്തെ യോഗമായിരുന്നു ശനിയാഴ്‌ച. കേന്ദ്രത്തിന്റെയും 29 സംസ്ഥാനങ്ങളുടെയും പ്രതിനിധികള്‍ ഉള്‍പ്പെട്ടതാണ് കൗണ്‍സില്‍.

സാനിറ്ററി നാപ്‌കിനുകള്‍ക്ക് നികുതി കൂട്ടിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ കഴിഞ്ഞവര്‍ഷം എസ്എഫ്ഐ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് സാനിറ്ററി പാഡുകള്‍ അയച്ചുകൊടുത്താണ് എസ്എഫ്ഐയുടെ വനിതാ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ‘‘ബ്ലീഡ് വിത്ത്ഔട്ട് ഫിയര്‍, ബ്ലീഡ് വിത്ത്ഔട്ട് ടാക്‌സ്” എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങള്‍ എഴുതിയ നാപ്കിനുകളാണ് അയച്ചുകൊടുത്തത്.

പ്രധാന വാർത്തകൾ
Top