16 November Friday

ജിഎസ‌്ടി തട്ടിപ്പ‌്: ബോളിവുഡ‌് സംവിധായകൻ അറസ‌്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 4, 2018


ന്യൂഡൽഹി
ബോളിവുഡ്‌ സംവിധായകൻ  വിജയ‌് രത‌്നാഗർ ജിഎസ‌്ടി തട്ടിപ്പിൽ അറസ‌്റ്റിൽ. 34 കോടിയുടെ ജിഎസ‌്ടി തട്ടിപ്പ‌് ഇവർ നടത്തിയെന്നാണ‌് വിവരം. ജിഎസ‌്ടി ഡയറക്ടർ ജനറലാണ‌് വ്യാഴ‌ാഴ‌്ച ഇവരെ അറസ‌്റ്റ‌് ചെയ‌്തത‌്. വിജയ‌് ഗുട്ടെയുടെ ഉടമസ്ഥതയിലുള്ള വിആർജി ഡിജിറ്റൽ പ്രൈവറ്റ‌് ലിമിറ്റഡ‌് 149ലധികം വ്യാജബില്ലുകൾ നൽകിയ കേസിലാണ‌് അറസ‌്റ്റ‌്.‌ അനധികൃതമായി ഇൻപുട്ട‌് ടാക‌്സ‌് സ്വന്തമാക്കിയതായും അധികൃതർ പറഞ്ഞു.

മൻമോഹൻസിങ്ങിന്റെ ജീവിതത്തെ ആസ‌്പദമാക്കി പുറത്തിറങ്ങുന്ന ആക‌്സിഡന്റൽ പ്രൈം മിനിസ‌്റ്റർ എന്ന ചിത്രത്തിന്റെ സംവിധായകനാണിദ്ദേഹം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top