Top
20
Monday, November 2017
About UsE-Paper

ജിഎസ്‌ടിയില്‍ ചുവട് പിഴച്ച് കേന്ദ്രം

Sunday Nov 12, 2017
വെബ് ഡെസ്‌ക്‌

ന്യൂഡല്‍ഹി > നികുതിനിരക്കുകളിലെ വെട്ടലുകളും തിരുത്തലുകളും ജിഎസ്ടിയില്‍ മോഡിസര്‍ക്കാരിന് ചുവട് പിഴച്ചെന്ന് വ്യക്തമാക്കുന്നു. ശരിയായ തയ്യാറെടുപ്പില്ലാതെ ജിഎസ്ടി സംവിധാനത്തിലേക്ക് നീങ്ങരുതെന്ന് പ്രതിപക്ഷവും സാമ്പത്തിക വിദ്ധരും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, അര്‍ധരാത്രി പാര്‍ലമെന്റ് സമ്മേളനം വിളിച്ച് 'ജിഎസ്ടി യുഗപ്പിറവി' പ്രഖ്യാപിച്ച മോഡിസര്‍ക്കാര്‍ ഇപ്പോള്‍ തികഞ്ഞ ആശയക്കുഴപ്പത്തിലാണ്. ജൂലൈ നാലിന് നിലവില്‍വന്ന ജിഎസ്ടി ഘടനയുടെ മുക്കാല്‍ പങ്കും ഇപ്പോള്‍ മാറ്റിമറിച്ചെങ്കിലും അടിസ്ഥാനപ്രശ്‌നങ്ങള്‍ തുടരുകയാണ്. കഴിഞ്ഞദിവസം പ്രഖ്യാപിച്ച നികുതിയിളവുകളും സാധാരണക്കാര്‍ക്ക് എത്ര ആശ്വാസം നല്‍കുമെന്ന് കണ്ടറിയണം.

ചെറുകിടവ്യവസായങ്ങളെ സംരക്ഷിക്കാനെന്ന പേരില്‍ നികുതിയിളവ് നല്‍കിയ പല വസ്തുക്കളും സാധാരണക്കാരുടെ നിത്യോപയോഗത്തിനുള്ളവയല്ല. സൗന്ദര്യവര്‍ധക വസ്തുക്കള്‍, പോഷകപാനീയങ്ങള്‍, ചൂയിങ്ഗം തുടങ്ങിയ 178 ഉല്‍പ്പന്നത്തിന്റെ നികുതിയാണ് 28ല്‍നിന്ന് 12 ആയി കുറച്ചത്. അതേസമയം, സിമന്റ്, പെയിന്റ്, ഫര്‍ണിച്ചര്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ നികുതി 28 ശതമാനമായി തുടരും. നിര്‍മാണമേഖലയിലെ പ്രതിസന്ധിക്ക് അയവുണ്ടാകില്ലെന്ന് അര്‍ഥം. നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിലെ ആശയക്കുഴപ്പവും തുടരുകയാണ്. ജിഎസ്ടി നെറ്റ്‌വര്‍ക്ക് ഇനിയും കാര്യക്ഷമമാക്കിയിട്ടില്ല. ധനമന്ത്രാലയത്തില്‍പ്പോലും തികഞ്ഞ ആശയക്കുഴപ്പമാണ്.

ലോകത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ജിഎസ്ടി നടപ്പാക്കിയപ്പോള്‍ പ്രഖ്യാപിച്ചത്. രൂക്ഷമായ വിലക്കയറ്റത്തിന് ഇത് കാരണമാകുമെന്ന മുന്നറിയിപ്പ് സര്‍ക്കാര്‍ മുഖവിലയ്ക്ക് എടുത്തില്ല. ഇതേത്തുടര്‍ന്ന്, വിപണിമാത്രമല്ല, ഉല്‍പ്പാദനമേഖലകളും സ്തംഭിച്ചു.ചെറുകിട വ്യവസായ, വ്യാപാര മേഖലകളില്‍ ജിഎസ്ടി സൃഷ്ടിച്ച കുഴപ്പങ്ങളും പ്രതിസന്ധിയും ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളില്‍ ബിജെപിയെ വേട്ടയാടുകയാണ്. സൂറത്തിലും രാജ്‌കോട്ടിലും ലക്ഷക്കണക്കിനു വ്യാപാരികള്‍ ജിഎസ്ടി വിരുദ്ധ റാലികളില്‍ പങ്കെടുക്കുന്നു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍മാത്രം ശേഷിക്കെയാണ് ചെറുകിടവ്യവസായങ്ങളെ സംരക്ഷിക്കാനെന്ന പേരില്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്.

 

Related News

കൂടുതൽ വാർത്തകൾ »