20 July Friday

ഗൌരി ലങ്കേഷിനെ വധിച്ചത് സനാതന്‍ സന്‍സ്ത

വെബ് ഡെസ്‌ക്‌Updated: Saturday Oct 7, 2017

ബംഗളൂരു > മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും സംഘപരിവാര്‍ വിമര്‍ശകയുമായ ഗൌരി ലങ്കേഷിനെ വീടിനുമുന്നില്‍വച്ച് വെടിവച്ചുകൊന്നത് സനാതന്‍ സന്‍സ്തയുടെ പ്രവര്‍ത്തകരാണെന്ന് പൊലീസ് വെളിപ്പെടുത്തി. സംഘപരിവാറില്‍പ്പെട്ട തീവ്രഹിന്ദുത്വ സംഘടനയാണ് സനാതന്‍ സന്‍സ്ത. ഇന്റര്‍പോള്‍ തെരയുന്ന നാലുപേരടക്കം സനാതന്‍ സന്‍സ്തയുടെ അഞ്ച് പ്രവര്‍ത്തകരെയാണ് ഗൌരിയുടെ വധവുമായി ബന്ധപ്പെട്ട് കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം തെരയുന്നത്. 2009ല്‍ ഗോവയിലെ മഡ്ഗാവിലുണ്ടായ ബോംബ് സ്ഫോടനത്തിലും ഇവര്‍ക്ക് പങ്കുണ്ട്. സെപ്തംബര്‍ അഞ്ചിന് രാത്രി ബംഗളൂരുവിലെ വീടിനുമുന്നില്‍വച്ചാണ് ഗൌരി ലങ്കേഷ് കൊല്ലപ്പെട്ടത്.

കോലാപുര്‍ സ്വദേശി പ്രവീണ്‍ ലിംകാര്‍ (34), മംഗളൂരുവിലെ ജയപ്രകാശ് (45), പുണെ സ്വദേശി സാരംഗ് അകോല്‍ക്കര്‍ (38), സാംഗ്ളിയിലെ രുദ്ര പാട്ടീല്‍ (37), സത്താര സ്വദേശി വിനയ് പവാര്‍ (32) എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇവരില്‍ രുദ്ര പാട്ടീല്‍, സാരംഗ് അകോല്‍ക്കര്‍, വിനയ് പവാര്‍ എന്നിവര്‍ 2013 മുതല്‍ ഒളിവിലാണ്. സംഘപരിവാര്‍ വിമര്‍ശകരും പുരോഗമന ചിന്തകരുമായ നരേന്ദ്ര ധാബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, എം എം കലബുര്‍ഗി എന്നിവരുടെ വധത്തിലും ഇവര്‍ക്ക് പങ്കുണ്ട്. ധാബോല്‍ക്കര്‍ വധത്തില്‍ സിബിഐയും പന്‍സാരെ വധത്തില്‍ മഹാരാഷ്ട്രയിലെ പ്രത്യേക അന്വേഷണസംഘവും ഇവര്‍ക്കായി തെരച്ചില്‍ നടത്തുന്നു.

k\mX³ k³Ø {]hÀ¯Icmb Pbv {]Imiv, kmcwKv AtImÂIÀ, {]ho¬ en¦mÀ F¶nhÀ.

k\mX³ k³Ø {]hÀ¯Icmb Pbv {]Imiv, kmcwKv AtImÂIÀ, {]ho¬ en¦mÀ F¶nhÀ.

കലബുര്‍ഗിയെ വധിച്ചവര്‍ക്കും ഗൌരിയുടെ ഘാതകര്‍ക്കുംതമ്മില്‍ ബന്ധമുള്ളതിന്റെ തെളിവുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.  വധം നടപ്പാക്കിയതിലെ സമാനതയും കലബുര്‍ഗിയുടെ ശരീരത്തില്‍നിന്ന് കണ്ടെത്തിയ വെടിയുണ്ടകളും ഗൌരിയുടെ ശരീരത്തിലുണ്ടായിരുന്ന വെടിയുണ്ടകളുംതമ്മിലുള്ള സാമ്യവുമാണ് ഈ നിഗമനത്തിലെത്താന്‍ കാരണം. ഇരുവരെയും 7.65 എംഎം നാടന്‍ കൈത്തോക്ക് ഉപയോഗിച്ചാണ്  വെടിവച്ചുകൊലപ്പെടുത്തിയത്. പന്‍സാരെയെ വധിക്കാനും ഇതേ തോക്കാണ് ഉപയോഗിച്ചത്. തങ്ങളുടെ പ്രവര്‍ത്തകരില്‍ ചിലര്‍ ഒളിവിലാണെന്ന് അടുത്തിടെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സനാതന്‍ സന്‍സ്ത നേതാവ് സഞ്ജയ് പുനലേക്കര്‍ തുറന്നുസമ്മതിച്ചിരുന്നു.

വെളിവായത് സന്‍സ്തയുടെ  മൃഗീയമുഖം
ബംഗളൂരു > പൊലീസ് വെളിപ്പെടുത്തലോടെ ഹിന്ദുത്വ ഭീകരസംഘടനയായ സനാതന്‍ സന്‍സ്തയുടെ മൃഗീയമുഖം കൂടുതല്‍ തെളിയുകയാണ്.  ധാബോല്‍ക്കര്‍ വധക്കേസില്‍ സിബിഐ ഈ സംഘടനയുമായി ബന്ധമുള്ള ഹിന്ദു ജന ജാഗ്രതി സമിതി (എച്ച്ജെഎസ്) നേതാവ്  ഡോ. വീരേന്ദ്ര തവാഡെയെയും പന്‍സാരെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സനാതന്‍ സന്‍സ്ത അംഗം സമീര്‍ ഗെയ്ക്ക്വാദിനെയും അറസ്റ്റ് ചെയ്യുകയുണ്ടായി.

മഹാരാഷ്ട്ര- ഗോവ അതിര്‍ത്തിയില്‍ 1990ലാണ് സനാതന്‍ സന്‍സ്ത എന്ന സംഘടന പിറവികൊള്ളുന്നത്. ഗോവയാണ് ആസ്ഥാനം. ഹിപ്നോട്ടിക്ക് തെറാപ്പിസ്റ്റായ ജയന്ത് ബാലാജി അത്താവലെയാണ് ഈ സംഘത്തിന്റെ സ്ഥാപകന്‍. ആര്‍എസ്എസിനെപോലെ 'ഹിന്ദുരാഷ്ട്രം സ്ഥാപിക്കുകയാണ്' സനാതന്‍ സന്‍സ്ഥയുടെയും ലക്ഷ്യം.  'മതത്തെ സംരക്ഷിക്കാന്‍ നക്സലുകളെപോലെ' പ്രവര്‍ത്തിക്കണമെന്നും സനാതന്‍ സന്‍സ്ത ആഹ്വാനംചെയ്യുന്നുണ്ട്.

2008ല്‍ മുംബൈയിലെ വാശി, താണെ, പന്‍വേല്‍ എന്നിവിടങ്ങളില്‍ നടന്ന ബോംബ് സ്ഫോടനത്തോടുകൂടിയാണ് ഈ സംഘടനയെക്കുറിച്ച് പുറംലോകം അറിയുന്നത്. ഗോവയിലെ ക്രിസ്ത്യന്‍ പള്ളിക്കുനേരെയും ബോംബാക്രമണം നടന്നു. മഡ്ഗാവിലെ നരകാസുരന്റെ കോലം നിര്‍മാണത്തിലുള്ള മത്സരത്തെ സനാതന്‍ സന്‍സ്ത എതിര്‍ത്തിരുന്നു. എന്നിട്ടും മത്സരം നടന്നപ്പോള്‍ അത് തടയാനായി മല്‍ഗോണ്ട പാട്ടീലും യോഗേഷ് നായക്കും സ്കൂട്ടറില്‍ ബോംബുമായി മത്സരം നടക്കുന്ന പ്രദേശത്തേക്ക് പോകവെ അബദ്ധത്തില്‍ ബോംബ് പൊട്ടിത്തെറിച്ച് ഇരുവരും കൊല്ലപ്പെട്ടു. 2011ല്‍ മഹരാഷ്ട്ര, കര്‍ണാടകം, ഗോവ സര്‍ക്കാരുകള്‍ ഈ സംഘടനയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, അന്ന് മഹരാഷ്ട്രയിലും കേന്ദ്രത്തിലും അധികാരത്തിലിരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ നിരോധനാവശ്യം വാക്കുകളില്‍ ഒതുക്കി.
 

പ്രധാന വാർത്തകൾ
Top