Top
17
Wednesday, January 2018
About UsE-Paper

ഗെയില്‍: സര്‍ക്കാര്‍ നടപടി തുടങ്ങി

Wednesday Nov 8, 2017
വെബ് ഡെസ്‌ക്‌


കോഴിക്കോട് >  ഗെയില്‍ വാതക പൈപ്പ്ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. സര്‍വകക്ഷി യോഗത്തിന്റെ തീരുമാനങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി  കലക്ടര്‍ യു വി ജോസ് പദ്ധതി പ്രദേശം സന്ദര്‍ശിച്ച് ഭൂവുടമകളുമായി കൂടിക്കാഴ്ച നടത്തി.

  പൈപ്പ്ലൈന്‍ കടന്നുപോകുന്ന മേഖലയില്‍ 10 സെന്റില്‍ താഴെ ഭൂമിയുള്ളവര്‍ക്കും വീട് നഷ്ടപ്പെടുന്നവരുണ്ടെങ്കില്‍ അവര്‍ക്കും പ്രത്യേക നഷ്ടപരിഹാര പാക്കേജ് തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം. കാരശേരി പഞ്ചായത്തിലും മുക്കം നഗരസഭയിലെ വിവിധ പ്രദേശങ്ങളിലും അദ്ദേഹമെത്തി.   പഞ്ചായത്ത്, നഗരസഭാ കാര്യാലയങ്ങളില്‍  ഭൂവുടമകളുമായി സംസാരിച്ചു.