23 July Monday

ബാഗേപ്പള്ളിയിൽ ശ്രീറാം റെഡ്ഡി പത്രിക സമർപ്പിച്ചു; അകമ്പടിയായി ചുവപ്പൻ റാലി

അനീഷ്‌ ബാലൻUpdated: Thursday Apr 19, 2018

നാമനിർദ്ദേശ പത്രിക സമർപ്പണത്തിനായി ശ്രീറാം റെഡ്ഡി പ്രകടനമായി എത്തുന്നു

ബാഗേപ്പള്ളി  (കർണാടക)> കർണാടക നിയമസഭാ തെരെഞ്ഞെടുപ്പിൽ സിപിഐ എമ്മിന്‌ ഏറ്റവും പ്രതീക്ഷയുള്ള മണ്ഡലങ്ങളിലൊന്നായ ബാഗേപ്പള്ളിയിലെ സ്ഥാനാർത്ഥി ജി വി ശ്രീറാം റെഡ്ഡി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

ജി വി ശ്രീറാം റെഡ്ഡി റിട്ടേണിങ്ങ് ഓഫീസർ ജഗദീഷ് ഗംഗണ്ണൻ മുൻപാകെ പത്രിക സമർപ്പിക്കുന്നു

ജി വി ശ്രീറാം റെഡ്ഡി റിട്ടേണിങ്ങ് ഓഫീസർ ജഗദീഷ് ഗംഗണ്ണൻ മുൻപാകെ പത്രിക സമർപ്പിക്കുന്നു

വ്യാഴാഴ്ച രാവിലെ നൂറുകണക്കിന് പാർട്ടി പ്രവർത്തകർ അണി നിരന്ന പ്രകടനമായി എത്തിയാണ് പാർട്ടി സംസ്ഥാന സെക്രട്ടറി കൂടിയായ  ശ്രീറാം റെഡ്ഡി റിട്ടേണിങ്ങ് ഓഫീസർ ജഗദീഷ് ഗംഗണ്ണന് പത്രിക സമർപ്പിച്ചത്. നേതാക്കളായ ചെന്നരായപ്പ , എച്ച് പി ലക്ഷ്മിനാരായണ, മഞ്ജുനാഥ റെഡ്ഡി എന്നിവരും ശ്രീറാം റെഡ്ഡിയെ അനുഗമിച്ചു.

ബാഗേപ്പള്ളി നാഷണൽ കോളെജ് ഗ്രൗണ്ടിൽ നിന്ന് ചുവന്ന കൊടികളുമായി നൂറുകണക്കിന് പ്രവർത്തകരാണ് മുദ്രാവാക്യം വിളികളുമായി പത്രിക സമർപ്പണത്തിന് ശ്രീറാം റെഡ്ഡിയോടൊപ്പം എത്തിയത്. മണ്ഡലത്തിന്റെ എല്ലാ മൂലയിലും നേരിട്ട് എത്തിയ ശ്രീറാം റെഡ്ഡി ഒന്നാംഘട്ട പ്രചരണം പൂർത്തിയാക്കിക്കഴിഞ്ഞു. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനായി ഹൈദരാബാദിലേക്ക് പുറപ്പെട്ട ശ്രീറാം റെഡ്ഡി 23ന് മടങ്ങിയെത്തും.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top