21 November Wednesday
പ്രഖ്യാപനം ഇന്ന‌്

തെലങ്കാന നിയമസഭ പിരിച്ചുവിട്ടേക്കും

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018


ഹൈദരാബാദ‌്
കാലാവധി പൂർത്തിയാക്കാതെ തെലങ്കാന നിയമസഭ പിരിച്ചുവിട്ടേക്കും. ഇത‌് സംബന്ധിച്ച‌് മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു തീരുമാനമെടുത്തതായാണ‌് സൂചന. നവംബറിൽ നടക്കുന്ന മധ്യപ്രദേശ‌്, രാജസ്ഥാൻ, ഛത്തീസ‌്ഗഡ‌്, മിസോറം നിയമസഭാ തെരഞ്ഞെടുപ്പുകൾക്കൊപ്പം തെലങ്കാനയിലും തെരഞ്ഞെടുപ്പ‌് നടത്തുക എന്ന ലക്ഷ്യത്തോടെയാണ‌് സഭ പിരിച്ചുവിടുന്നത‌്. ഞായറാഴ‌്ച ഉച്ചയ‌്ക്ക‌് മന്ത്രിസഭാ യോഗത്തിൽ ഇത‌് സംബന്ധിച്ച‌് ചർച്ച ഉണ്ടാകും.

തുടർന്ന‌് വൈകിട്ട‌് ഇബ്രാഹിംപട്ടണത്തിൽ നടക്കുന്ന മഹാറാലിയിൽ തീരുമാനം ചന്ദ്രശേഖർ റാവു പ്രഖ്യാപിച്ചേക്കും.അടുത്തിടെ ടിആർഎസ‌് നടത്തിയ സർവേയിൽ ഇപ്പോൾ തെരഞ്ഞെടുപ്പ‌് നടത്തിയാൽ പാർടി 117ൽ 100 സീറ്റുവരെ നേടുമെന്ന‌് പ്രവചിച്ചിരുന്നു. ഈ സർവേയെ അടിസ്ഥാനപ്പെടുത്തിയാണ‌് നിയമസഭ പിരിച്ചുവിടാൻ തീരുമാനിക്കുന്നത‌്. കഴിഞ്ഞ ആഴ‌്ച ചന്ദ്രശേഖർ റാവു ഡൽഹിയിലെത്തി പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കണ്ടിരുന്നു. 2019 മേയ‌് വരെയാണ‌് നിലവിലെ നിയമസഭയുടെ കാലാവധി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top