Top
23
Tuesday, January 2018
About UsE-Paper

ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ്, ഗതാഗതം മുടങ്ങി

Monday Jan 1, 2018
വെബ് ഡെസ്‌ക്‌

ന്യൂഡല്‍ഹി>പുതുവത്സര ദിനത്തിലും ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ്.   മൂടല്‍മഞ്ഞ് കാഴ്ച മറച്ചതിനാല്‍ വിമാന സര്‍വീസുകള്‍ താളം തെറ്റി. അഞ്ച് ആഭ്യന്തര വിമാനങ്ങളും ഏഴ് അന്താരാഷ്ട്ര വിമാനങ്ങളും വൈകിയാണ് സര്‍വീസ് നടത്തുന്നത്.ഒരു വിമാനം റദ്ദാക്കുകയും ചെയ്തു.56 ട്രെയിനുകള്‍ വൈകി ഓടുകയും 15 എണ്ണും റദ്ദാക്കുകയും ചെയ്തു.

ഇന്ന് രാവിലെ 5.7 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. ഈ സീസണിലെ ഏറ്റവും തണുപ്പേറിയ ദിവസമാണിന്ന്. വരും ദിവസങ്ങളിലും തണുപ്പ് കൂടാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.