Top
19
Monday, February 2018
About UsE-Paper

കാറിന് തീ പിടിച്ചു; ഭാര്യയെയും കുട്ടികളെയും രക്ഷിച്ച് യുവാവ് കാറില്‍ കുടുങ്ങി മരിച്ചു

Sunday Aug 13, 2017
വെബ് ഡെസ്‌ക്‌

കോയമ്പത്തൂര്‍: ബംഗളൂരുവില്‍ നിന്നും കൊച്ചിയിലേക്ക് വരികയായിരുന്നവര്‍ സഞ്ചരിച്ച കാര്‍ കത്തി യുവാവ് മരിച്ചു. ദിലീപ് കുമാര്‍ (38) എന്നയാളാണ് മരിച്ചത്. കോയമ്പത്തൂര്‍ മധുരക്കരയ ടോള്‍ ബൂത്തിന് സമീപം വച്ച് കാറില്‍ തീ പടരുന്നത് കണ്ട ദിലീപ് കുമാര്‍ ഉടന്‍ കാര്‍ നിര്‍ത്തി ഭാര്യയെയും രണ്ട് കുട്ടികളെയും വാഹനത്തില്‍ നിന്നും പുറത്തിറക്കി. എന്നാല്‍ സീറ്റ് ബെല്‍റ്റ് ഊരാന്‍ പറ്റാത്തതിനാല്‍ ദിലീപ് കുമാറിന് രക്ഷപെടാന്‍ സാധിച്ചില്ല.

ബംഗളൂരു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആഭരണ വ്യാപാരിയാണ് ദിലീപ് കുമാര്‍. എഞ്ചിന്‍ തകരാറാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ ഭാര്യയും മക്കളും സുരക്ഷിതരാണെന്നും സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.