11 December Tuesday

കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് ശക്തി പകരാന്‍ കിസാന്‍ സഭ; രാജ്യവ്യാപകമായി അഞ്ച് കോടി സമാഹരിക്കും

വെബ് ഡെസ്‌ക്‌Updated: Friday Jul 13, 2018

ന്യൂഡല്‍ഹി > രാജ്യത്താകെ അലയടിക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് കൂടുതല്‍ കരുത്തുപകരാന്‍ അഖിലേന്ത്യാ കിസാന്‍സഭ രംഗത്ത്.  ജൂലൈ 22,23 തീയതികളില്‍ രാജ്യമാകെ പിരിവ്‌ നടത്താനാണ് കിസാന്‍ സഭ ലക്ഷ്യമിടുന്നത്‌. അഞ്ചുകോടിയാണ് പിരിച്ചെടുക്കുന്നത്‌. കര്‍ഷക സമര ഫണ്ട് 2018 എന്ന പേരിലാണ് പണം കണ്ടെത്തുന്നത്‌.



 കര്‍ഷക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക, വികസനത്തിനായി ബദല്‍ നയം രൂപീകരിക്കുക, വ്യത്യസ്ത വിഷയങ്ങളില്‍ ഐക്യത്തോടെയുള്ള സമരം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി രാജ്യത്താകമാനം തുടരുന്ന സമരങ്ങളാണ്‌ കിസാന്‍ സഭയുടെ പുതിയ ചുവടുവെപ്പിലൂടെ കൂടുതല്‍ ശക്തമാകുന്നത്‌. 

ജൂലൈ മുപ്പത്തൊന്ന് വരെയാണ് പണം സമാഹരിക്കുന്നത്



 ഓള്‍ ഇന്ത്യ കിസാന്‍ സഭ
എ/സി നമ്പര്‍: 20032032844
ഐഎഫ്എസ്‌സി: ALLA0210163
ആലഹബാദ്‌ ബാങ്ക്
17 പാര്‍ലമെന്റ് സ്ട്രീറ്റ്
 ന്യൂഡല്‍ഹി 110001 എന്ന വിലാസത്തില്‍ ഓണ്‍ലൈന്‍ മുഖേന പണം അയക്കാവുന്നതാണ്‌
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top