19 December Wednesday

എക‌്സിറ്റ‌് പോൾ ഫലങ്ങൾ ബിജെപിക്ക‌് തിരിച്ചടിയെന്ന‌് ; ഒരിടത്തും ബിജെപിക്ക‌് ഭരണം ഉറപ്പിക്കുന്നില്ല

വെബ് ഡെസ്‌ക്‌Updated: Saturday Dec 8, 2018

ന്യൂഡൽഹി
അഞ്ച‌് സംസ്ഥാനങ്ങളിലേക്ക‌് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക‌് തിരിച്ചടിയെന്ന‌് എക‌്സിറ്റ‌്പോൾ ഫലങ്ങൾ. വിവിധ സർവേകൾ ഒരിടത്തും ബിജെപിക്ക‌് ഭരണം ഉറപ്പിക്കുന്നില്ല. മധ്യപ്രദേശിലും ഛത്തീസ‌്ഗഢിലും തൂക്കുസഭയെന്നാണ‌് ഭൂരിപക്ഷം സർവേകളും വിലയിരുത്തുന്നത‌്. ഭരണത്തിലുള്ള മിസോറം കോൺഗ്രസിന‌് നഷ്ടപ്പെടുമെന്നാണ‌് സൂചന. തെലങ്കാന ടിആർഎസ‌് നിലനിർത്തും. രാജസ്ഥാനിൽ കോൺഗ്രസ‌് മേൽക്കൈ നേടിയേക്കും.

നിലവിൽ മധ്യപ്രദേശ‌്, രാജസ്ഥാൻ, ഛത്തീസ‌്ഗഢ‌് എന്നിവിടങ്ങളിൽ വ്യക്തമായ ഭൂരിപക്ഷത്തിൽ ഭരിക്കുന്ന ബിജെപിക്ക‌് ഇക്കുറി മൂന്നിടത്തും കേവലഭൂരിപക്ഷം തികയ‌്ക്കാൻ കഴിയില്ലെന്ന‌് ഇന്ത്യ ടുഡെ–-ആക‌്സിസ‌് മൈ ഇന്ത്യ സർവേയിൽ പറയുന്നു.  230 സീറ്റുള്ള മധ്യപ്രദേശിൽ ആർക്കും ഭൂരിപക്ഷം ഉറപ്പിക്കാൻ കഴിയില്ലെന്ന സൂചനയാണ‌് റിപ്പബ്ലിക‌് ടിവി, ഇന്ത്യ ന്യൂസ‌് സർവേ റിപ്പോർട്ട‌്‌. ഒമ്പത‌് സർവേകളിൽനിന്നുള്ള ശരാശരി നോക്കുമ്പോൾ മധ്യപ്രദേശിൽ ബിജെപിക്ക‌് 110, കോൺഗ്രസിനു 108 സീറ്റ‌ുവരെ ലഭിച്ചേക്കാം.

രാജസ്ഥാനിൽ കോൺഗ്രസിന‌് 112 സീറ്റ‌ുവരെ കിട്ടിയേക്കാമെന്നാണ‌് എട്ട‌് സർവേകളിൽനിന്നുള്ള പൊതുനിഗമനം. മൊത്തം 200 സീറ്റാണ‌് ഇവിടെ. കോൺഗ്രസിതര, ബിജെപിയിതര കക്ഷികൾ രാജസ്ഥാനിൽ ഏഴ‌ുമുതൽ 15 വരെ സീറ്റ‌് നേടും. 90  സീറ്റുള്ള ഛത്തീസ‌്ഗഢിൽ ബിജെപി 40ൽ ഒതുങ്ങുമെന്നാണ‌് സർവേകൾ വ്യക്തമാക്കുന്നത‌്. കോൺഗ്രസിന‌് 43 സീറ്റും അജിത‌് ജോഗിയുടെ മുന്നണിക്ക‌് അഞ്ച‌് സീറ്റും പ്രവചിക്കുന്നു.

മിസോറമിൽ എംഎൻഎഫ‌് (മിസോറം നാഷണൽ ഫ്രണ്ട‌്) 16–-20 സീറ്റ‌് നേടും. കോൺഗ്രസ‌് 14–-18ൽ ഒതുങ്ങും. ബിജെപി അക്കൗണ്ട‌് തുറക്കില്ല. തെലങ്കാനയിലെ 119 അംഗ സഭയിൽ ടിആർഎസ‌് 69 സീറ്റ‌ുവരെ നേടിയേക്കാം.


പ്രധാന വാർത്തകൾ
Top