17 October Wednesday

മുന്‍ ലോക്‌സഭാ സ്പീക്കര്‍ സോംനാഥ്‌ ചാറ്റര്‍ജി ആശുപത്രിയില്‍; നില അതീവ ഗുരുതരം

വെബ് ഡെസ്‌ക്‌Updated: Sunday Aug 12, 2018

കൊല്‍ക്കത്ത >  മുന്‍ ലോക്‌സഭാ സ്പീക്കറായിരുന്ന  സോംനാഥ്‌ ചാറ്റര്‍ജിയെ ഗുരുതരാവസ്ഥയില്‍ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഠിനമായ ശ്വാസതടസത്തെത്തുടര്‍ന്ന് വീട്ടില്‍നിന്ന് ആശുപത്രിയിലെത്തിച്ച അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി പിന്നീട് കൂടുതല്‍ ഗുരുതരമാകുകയായിരുന്നു. വെന്റിലേറ്ററിലുള്ള അദ്ദേഹത്തിന് ഒരുവട്ടം ഡയാലിസിസ് നടത്തിക്കഴിഞ്ഞു.

ജൂണ്‍ അവസാനവാരത്തില്‍ മസ്‌തിഷ്‌കാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയിലായിരുന്ന  സോംനാഥ്‌ചാറ്റര്‍ജി ആരോഗ്യാവസ്ഥ അല്‍പം മെച്ചപ്പെട്ടതിനെത്തുടര്‍ന്ന്‌ ഏതാനും ദിവസംമുന്‍പാണ് വീട്ടിലെത്തിയത്.
 

പ്രധാന വാർത്തകൾ
Top