19 September Wednesday

ഇപിഎഫ‌് പെൻഷൻ: ട്രസ‌്റ്റ‌് ബോർഡ‌് ശുപാർശ നടപ്പാക്കണം‐ സിഐടിയു

വെബ് ഡെസ്‌ക്‌Updated: Saturday Jun 30, 2018


ന്യൂഡൽഹി

ഇപിഎഫ് അംഗങ്ങൾ വിരമിക്കുമ്പോൾ എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് (ഇഡിഎൽഐ) വഴി ധനസഹായം നൽകാനുള്ള പിഎഫ് ട്രസ്റ്റ‌് ബോർഡിന്റെ ശുപാർശ തള്ളിയ കേന്ദ്രനിലപാടിൽ പ്രതിഷേധിച്ച് സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ തൊഴിൽമന്ത്രി സന്തോഷ് ഗ്യാങ്വറിനു കത്തയച്ചു. സർവീസിലിരിക്കെ മരിക്കുന്നവർക്ക് 2.50 ലക്ഷവും 20 വർഷം സർവീസ് പൂർത്തീകരിച്ച് വിരമിക്കുന്നവർക്ക് ശരാശരി ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ 30,000, 40,000, 50,000 രൂപ ക്രമത്തിലും നൽകാനായിരുന്നു തീരുമാനം.

എന്നാൽ, നിയമ‐ധനമന്ത്രാലയങ്ങൾ ശുപാർശ കാരണമില്ലാതെ തള്ളി. തൊഴിലാളികളുടെ നിക്ഷേപത്തിന്റെയും പലിശയുടെയും അടിസ്ഥാനത്തിൽ സാമ്പത്തികമായി സുസ്ഥിരമായ പദ്ധതിയാണെന്ന് ഇപിഎഫ്ഒ തന്നെ വ്യക്തമാക്കിയിട്ടുണ്ട‌്. ബോർഡ് ഐകകണ്ഠ്യേന ശുപാർശചെയ്ത പദ്ധതി നടപ്പാക്കാൻ ഇടപെടണമെന്ന് തൊഴിൽമന്ത്രിയോട് തപൻ സെൻ ആവശ്യപ്പെട്ടു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top