17 December Monday

രാജസ്ഥാനിലും തെലങ്കാനയിലും വോട്ടെടുപ്പ്‌ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Dec 7, 2018

ന്യൂഡല്‍ഹി > രാജസ്ഥാനിലും തെലങ്കാനയിലും വോട്ടെടുപ്പ് തുടങ്ങി. ലോക്‌സഭ തെരഞ്ഞെടുപ്പിനുമുന്നോടിയായുള്ള ഇരുസംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പില്‍ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്.രാജസ്ഥാനില്‍ 199 മണ്ഡലങ്ങളിലും തെലങ്കാനയില്‍  119 മണ്ഡലങ്ങളിലുമാണ്  തെരഞ്ഞെടുപ്പ് നടക്കുന്നത്.

 തെലങ്കാനയില്‍ ഭരണകക്ഷിയായ  ടിആര്‍എസിനെതിരെ കോണ്‍ഗ്രസ്, ടിഡിപി, ടിജെഎസ് , സിപിഐ കക്ഷികള്‍  മുന്നണിയായി മത്സരിക്കുകയാണ്. രാജസ്ഥാനില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസിനാണ് മുന്‍തൂക്കം പ്രവചിക്കുന്നത്‌
.
 
തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലേയും എക്‌സിറ്റ് പോള്‍ ഫലങ്ങളും ഇന്ന് വൈകുന്നേരത്തോടെ അറിയാം
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top