Top
18
Monday, December 2017
About UsE-Paper

ആളില്ലാവിമാനം തകര്‍ന്ന് വീണു

Friday Dec 8, 2017
വെബ് ഡെസ്‌ക്‌

ന്യൂഡല്‍ഹി > ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യന്‍ ഡ്രോണ്‍ (ആളില്ലാവിമാനം) തകര്‍ന്നുവീണു. പതിവ് പരിശീലനത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വിമാനം അതിര്‍ത്തി കടന്ന് പതിക്കുകയായിരുന്നു. സാങ്കേതിക തകരാറുകള്‍ കാരണമാണിത് സംഭവിച്ചതെന്ന് പ്രതിരോധ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. സിക്കിം മേഖലയിലാണ് സംഭവം. തങ്ങളുടെ വ്യോമപരിധി ലംഘിച്ചതില്‍ ചൈന നേരത്തെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
 

Related News

കൂടുതൽ വാർത്തകൾ »