14 December Friday

സ്ത്രീ പ്രവേശനം: സമയം ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി

വെബ് ഡെസ്‌ക്‌Updated: Monday Nov 19, 2018

ന്യൂഡല്‍ഹി> ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രായഭേദമെന്യേ പ്രവേശനം അനുവദിയ്ക്കണമെന്ന വിധി നടപ്പാക്കാന്‍ കൊടുത്താല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയുമായി ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയെ സമീപിച്ചു. ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ കൂടുതല്‍ സമയം വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

അതേസമയം റിവ്യു ഹര്‍ജി നേരത്തെ കേള്‍ക്കണമെന്ന ആവശ്യവുമായി അഭിഭാഷകരിലൊരാള്‍ കോടതിയെ സമീപിച്ചിരുന്നു. ഈ ആവശ്യം  സുപ്രീം കോടതി വീണ്ടും തള്ളി. എന്ത് തീരുമാനം എടുക്കണം എങ്കിലും ഭരണഘടന ബെഞ്ച് ആണ് എടുക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. മൂന്നംഗ ബെഞ്ചിന് തീരുമാനം എടുക്കാൻ ആകില്ല. ജനുവരി 22 ന് എല്ലാവരെയും കേൾക്കാം. അതിന് മുമ്പ് കേൾക്കണം എന്ന് ആവശ്യം അംഗീകരിക്കാൻ ആകില്ല -അദ്ദേഹം വ്യക്തമാക്കി. നേരത്തെ കേള്‍ക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസിന്റെ കോടതിയില്‍ അഡ്വ. മാത്യൂസ് നെടുമ്പാറയാണ് ഉന്നയിച്ചത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top