25 June Monday

ഡല്‍ഹി സര്‍വ്വകലാശാലയിലും എബിവിപിക്ക് തിരിച്ചടി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 13, 2017

ന്യൂഡല്‍ഹി > ഡല്‍ഹി സര്‍വ്വകലാശാലയില്‍ നടന്ന കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് തിരിച്ചടി. തെരഞ്ഞെടുപ്പ് നടന്ന പ്രസിഡന്റ് സീറ്റടക്കമുള്ള നാല് പ്രധാന സീറ്റുകളിലും എബിവിപി പരാജയപ്പെടുകയായിരുന്നു. എന്‍എസ്‌യുഐക്കാണ് യൂണിയന്‍. ജെഎന്‍യു വില്‍ ഇടതുപക്ഷ ഐക്യത്തോടെറ്റ വമ്പന്‍ പരാജയത്തിന് പിന്നാലെയാണ്  ഡല്‍ഹി സര്‍വ്വകലാശാലയിലും എബിവിപി തിരിച്ചടി നേരിട്ടത്‌.

 പ്രസിഡന്റ് സ്ഥാനാര്‍ഥി റോക്കി തുഷീദ്(എന്‍എസ്‌യുഐ) എബിവിപിയുടെ രജത് ചൗദരിയെ പരാജയപ്പെടുത്തി. ഇന്നലെയായിരുന്നു വോട്ടെടുപ്പ് നടന്നത്.

പ്രധാന വാർത്തകൾ
Top