Top
21
Tuesday, November 2017
About UsE-Paper

അന്തരീക്ഷ മലിനീകരണം; ഡല്‍ഹിയില്‍ പാര്‍ക്കിംഗ് ഫീസ് നാലിരട്ടിയാക്കി വര്‍ദ്ധിപ്പിച്ചു; മെട്രോയ്ക്ക്‌ ചാര്‍ജ് കുറയ്ക്കാനും നിര്‍ദേശം

Wednesday Nov 8, 2017
വെബ് ഡെസ്‌ക്‌

‌ന്യൂഡല്‍ഹി > അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാന്‍ നിര്‍ണായക തീരുമാനവുമായി രാജ്യതലസ്ഥാനം. തലസ്ഥാന നഗരിയില്‍ വീടിനു പുറത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണമെങ്കില്‍ ഇനി മുതല്‍ നാലിരട്ടി ഫീസ് നല്‍ക്കേണ്ടി വരും. നഗരത്തിലെ അന്തരീക്ഷ മലിനീകരണം നിയന്ത്രണ രേഖ ഭേദിച്ചതിനിടെ തുടര്‍ന്നാണ് പാര്‍ക്കിംഗ് ഫീസ് കുത്തനെ വര്‍ദ്ധിപ്പിക്കാന്‍  തീരുമാനമുണ്ടായത്. സുപ്രീംകോടതിയുടെ നിര്‍ദ്ദേശ പ്രകാരം രൂപീകരിച്ച അന്തരീക്ഷ മലിനീകരണ നിയന്ത്രണ അതോറിറ്റി ( Environment Pollution and Control Authority (Epca)) ആണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്ത് വിട്ടത്. 

ജനങ്ങള്‍ സ്വകാര്യ വാഹനങ്ങള്‍ ഉപേക്ഷിച്ച് പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കണമെന്നും ഡല്‍ഹി മെട്രോ യാത്രാക്കൂലി കുറച്ച് കൊണ്ട് ജനങ്ങളെ ആകര്‍ഷിക്കണമെന്നും, റോഡുകളില്‍ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാന്‍ മുമ്പ് നടപ്പിലാക്കിയ ഒറ്റ,ഇരട്ട നമ്പര്‍ സംവിധാനം പുനരാവിഷ്‌കരിക്കാനും സമിതി നിര്‍ദ്ദേശം നല്‍കി. ഇതിനിടെ വായുമലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഡല്‍ഹിയില്‍ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കൂളുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും ഇനി കുറച്ച് നാള്‍ അവധിയും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.

ലോകത്ത് ഏറ്റവും കൂടുതല്‍ വായു മലിനീകരണം  നടക്കുന്നത് ഡല്‍ഹിയിലാണെന്നാണ് ലോക ആരോഗ്യസംഘടനയുടെ 2014 ലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.