13 December Thursday

റഷ്യയുമായി പ്രതിരോധ കരാർ; ഇന്ത്യക്ക‌് ഉടൻ മറുപടി നൽകും: ട്രംപ‌്

വെബ് ഡെസ്‌ക്‌Updated: Friday Oct 12, 2018


വാഷിങ‌്ടൺ
റഷ്യയുമായി എസ‌് 400 ട്രയംഫ‌് മിസൈൽ പ്രതിരോധ സംവിധാനം വാങ്ങാൻ കരാറുണ്ടാക്കിയ ഇന്ത്യക്ക‌് താക്കീതുമായി അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപ‌്. കഴിഞ്ഞ ദിവസമാണ‌് ഇന്ത്യ റഷ്യമായുമായി കരാറുണ്ടാക്കിയത‌്.അമേരിക്കയുടെ മറുപടി ഇന്ത്യ കാണാനിരിക്കുന്നതേയുള്ളൂവെന്ന‌് ട്രംപ‌് മാധ്യമപ്രവർത്തകരോട‌് പറഞ്ഞു. ഇന്ത്യക്ക‌് കൃത്യമായ മറുപടി തക്കതായ സമയത്ത‌് അമേരിക്ക നൽകുമെന്നും ട്രംപ‌് വ്യക്തമാക്കി.

അമേരിക്കയ‌്ക്കെതിരെ പ്രവർത്തിക്കുന്ന രാഷ‌്ട്രങ്ങൾക്കെതിരെ ചുമത്തുന്ന കാറ്റ‌്സ നിയമം സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടായിരുന്നു ട്രംപിന്റെ പ്രതികരണം. റഷ്യയെ ലക്ഷ്യമിട്ട‌് കഴിഞ്ഞ ആഗസ‌്തിലാണ‌് അമേരിക്ക കാറ്റ‌്സ നിയമം കൊണ്ടുവന്നത‌്. റഷ്യയുമായി പ്രതിരോധ കരാറിലേർപ്പെട്ടതിനെ തുടർന്ന‌് അടുത്തിടെ ചൈനയ‌്ക്കെതിരെയും  കാറ്റ‌്സ നിയമപ്രകാരം അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു.


പ്രധാന വാർത്തകൾ
Top